Connect with us
Malayali Express

Malayali Express

ഹജ്ജ് നറുക്കെടുപ്പ് പൂര്‍ത്തിയായി: 8262 പേരെ തിരഞ്ഞെടുത്തു

GULF

ഹജ്ജ് നറുക്കെടുപ്പ് പൂര്‍ത്തിയായി: 8262 പേരെ തിരഞ്ഞെടുത്തു

Published

on

മലപ്പുറം: കേരളത്തില്‍ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം ഹജ്ജിനു പോവുന്നവരെ നറുക്കെടുപ്പ് വഴി തിരഞ്ഞെടുത്തു. കരിപ്പൂര്‍ ഹജ്ജ്ഹൗസില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഡോ. കെ.ടി. ജലീല്‍ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു. 8262 പേരെയാണ് തിരഞ്ഞെടുത്തത്. 43115 അപേക്ഷകരാണ്‌ കേരളത്തിലുള്ളത്. ഇതില്‍ 70 വയസ് കഴിഞ്ഞവരുടെ വിഭാഗത്തില്‍ അപേക്ഷിച്ച 1199 പേരെയും 45 വയസിന് മുകളില്‍ പ്രായമുള്ള മെഹ്റമില്ലാത്ത വനിതകളുടെ സംഘത്തില്‍ അപേക്ഷിച്ച 2011പേര്‍ക്കും നേരിട്ട് അവസരം ലഭിച്ചു. ബാക്കിയുള്ള 39,905 അപേക്ഷകരില്‍ നിന്ന് 8,262 പേരെയാണ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. ക്വാട്ട വീതം വച്ചപ്പോള്‍ കേരളത്തിന് 11,472 സീറ്റുകളാണ് ലഭിച്ചത്.നറുക്കെടുപ്പില്‍ അവസരം ലഭിക്കാത്തവരെ ഉള്‍പ്പെടുത്തി കാത്തിരിപ്പ് പട്ടികയും തയ്യാറാക്കി. അധിക സീറ്റുകള്‍ ലഭിക്കുകയോ തിരഞ്ഞെടുക്കപ്പെട്ടവര്‍ യാത്ര റദ്ദാക്കുകയോ ചെയ്താല്‍ ഒഴിവ് വരുന്ന മുറയ്ക്ക് കാത്തിരിപ്പ് പട്ടികയില്‍ നിന്ന് മുന്‍ഗണനാക്രമത്തില്‍ അവസരം നല്‍കും.

Continue Reading

Latest News