Friday, April 19, 2024
HomeIndiaവിമാനത്തിൽ യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യക്കു 30 ലക്ഷം രൂപ പിഴ; പൈലറ്റിനു...

വിമാനത്തിൽ യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യക്കു 30 ലക്ഷം രൂപ പിഴ; പൈലറ്റിനു സസ്‌പെൻഷൻ

എയർ ഇന്ത്യയുടെ ന്യൂ യോർക്ക്-ഡൽഹി ഫ്ലൈറ്റിൽ യാത്രക്കാരൻ യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ച സംഭവത്തിന്റെ പേരിൽ വിമാന കമ്പനിക്ക് ഇന്ത്യൻ വ്യോമഗതാഗതം നിയന്ത്രിക്കുന്ന ഡി ജി സി എ 30 ലക്ഷം രൂപ പിഴയടിച്ചു. മുഖ്യ പൈലറ്റിന്റെ ലൈസൻസ് മൂന്നു മാസത്തേക്കു സസ്‌പെൻഡ് ചെയ്തിട്ടുമുണ്ട്.

ചുമതലകൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ട എയർ ഇന്ത്യ ഇൻ-ഫ്ലൈറ്സ് ഡയറക്ടർക്ക് മൂന്നു ലക്ഷം രൂപ പിഴയും കിട്ടി.

സംഭവം റിപ്പോർട്ട് ചെയ്യുന്നതിൽ പിഴവ് പറ്റിയെന്നു എയർ ഇന്ത്യ വെള്ളിയാഴ്ച സമ്മതിച്ചു. ഡി ജി സി എ ഉത്തരവ് പഠിച്ചു വരുന്നു.

നവംബർ 26നു പറക്കുമ്പോൾ അടുത്ത സീറ്റിൽ ഇരുന്ന 70 വയസായ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ച യാത്രക്കാരൻ ശങ്കർ മിശ്രയെ നാലു മാസത്തേക്കു നിരോധിച്ചതാണ് എയർ ഇന്ത്യ ഇതു വരെ കൈക്കൊണ്ട നടപടി. യാത്രക്കാരി പരാതി നൽകിയതു മറ്റൊരു യാത്രക്കാരന്റെ പ്രേരണ കൊണ്ടാണെന്നു വരെ വിമാനത്തിലെ ക്രൂ എഴുതിക്കൊടുത്തിരുന്നു.

മൂക്കു മുട്ടെ മദ്യപിച്ചിരുന്ന ശർമ നവംബർ 26നു ചെയ്ത അതിക്രമം ഡി ജി സി എ അറിയുന്നത് ജനുവരി നാലിനാണ്. അതു അറിയിച്ചതാവട്ടെ എയർ ഇന്ത്യ അല്ല. വിശദീകരണം ചോദിച്ചതിനു വിമാന ജീവനക്കാരിൽ നിന്നും ഡയറക്ടറിൽ നിന്നും ലഭിച്ച മറുപടി തൃപ്തികരമല്ലെന്നു ഡി ജി സി എ പറഞ്ഞു.

അതു കൊണ്ടു ശിക്ഷാ നടപടി സ്വീകരിക്കുന്നു.

പോലീസ് അന്വേഷിച്ചപ്പോൾ ഒളിവിൽ പോയ മിശ്രയെ യുഎസ് വെൽസ് ഫാർഗോ കമ്പനി ജോലിയിൽ നിന്നു പിരിച്ചു വിടുകയുണ്ടായി.

DGCA imposes Rs3 million penalty on Air India for peegate

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular