Wednesday, April 24, 2024
HomeGulfവീണ്ടും മിഴിതുറന്ന് സല്‍മാനിയ വാട്ടര്‍ ഗാര്‍ഡന്‍

വീണ്ടും മിഴിതുറന്ന് സല്‍മാനിയ വാട്ടര്‍ ഗാര്‍ഡന്‍

നാമ: നവീകരണ പദ്ധതികള്‍ പൂര്‍ത്തീകരിച്ച്‌ സല്‍മാനിയയിലെ വാട്ടര്‍ ഗാര്‍ഡന്‍ കവാടം വീണ്ടും തുറന്നു. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് പ്രിയപ്പെട്ട ഈ പാര്‍ക്ക് 2017ലാണ് അടച്ചത്.

ഏകദേശം 250 ലക്ഷം ദീനാര്‍ ചെലവില്‍ നവീകരിച്ചാണ് കഴിഞ്ഞദിവസം പാര്‍ക്ക് തുറന്നത്.

പുതുമ നിറഞ്ഞ നിരവധി കാഴ്ചകള്‍ ഒരുക്കിയിട്ടുണ്ട്. ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, കൃത്രിമ തടാകം, നടപ്പാതകള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ഏരിയ, ഗാര്‍ഡനുകള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍, ഇരിപ്പിടങ്ങള്‍, പക്ഷിക്കൂടുകള്‍ എന്നിവ പാര്‍ക്കിന്റെ ആകര്‍ഷണീയതയാണ്.

ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ വിവിധ തരം മരങ്ങളാണ് നട്ടുപിടിപ്പിച്ചത്. ബദാം, അത്തിപ്പഴം, നാരങ്ങ, മാവ്, മാതളം, ഈന്തപ്പന, ആര്യവേപ്പ് തുടങ്ങിയ മരങ്ങള്‍ ഇവിടെയുണ്ട്.

സ്റ്റെയര്‍ കെയ്സ് വ്യൂവിലൂടെ ഇരുവശത്തായി നിര്‍മിച്ച കൃത്രിമ താടാകവും അതില്‍ നീന്തിത്തുടിക്കുന്ന അരയന്നങ്ങളെയും താറാവുകളെയും കാണാം.

താടാകത്തിന് ചുറ്റും എല്‍.ഇ.ഡി ലൈറ്റ് അലങ്കരിച്ചിരിക്കുന്നതും മനോഹരമാണ്. വിശാല പാര്‍ക്കിങ്ങും ഭക്ഷണശാലകളും ടോയ്‌ലറ്റുകളും ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

മുതിര്‍ന്നവര്‍ക്ക് മുന്നൂറ് ഫില്‍സാണ് പ്രവേശന ഫീസ്. കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. വൈകീട്ട് മൂന്നു മുതല്‍ രാത്രി പത്തു വരെയാണ് സമയം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular