Saturday, April 20, 2024
HomeKeralaജോലി രാജിവച്ചു, കടം വാങ്ങി ബിസിനസ്സിനായി നിക്ഷേപിച്ചു; ആന്‍വി സൂപ്പര്‍ മാര്‍ക്കറ്റ് തട്ടിപ്പിനിരയായ യുവാവ് ജീവനൊടുക്കി

ജോലി രാജിവച്ചു, കടം വാങ്ങി ബിസിനസ്സിനായി നിക്ഷേപിച്ചു; ആന്‍വി സൂപ്പര്‍ മാര്‍ക്കറ്റ് തട്ടിപ്പിനിരയായ യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം: പുളിയറക്കോണത്തെ ആന്‍വി സൂപ്പര്‍ മാര്‍ക്കറ്റ് തട്ടിപ്പിന് ഇരയായ യുവാവ് ജീവനൊടുക്കി. പാലോട് സ്വദേശി അഭിലാഷാണ് ഈ മാസം നാലിന് ആത്മഹത്യ ചെയ്തത്.

ബിസിനസ്സ് ചെയ്യാനായി ആന്‍വിയില്‍ അഭിലാഷ് ലക്ഷങ്ങള്‍ നിക്ഷേപിച്ചിരുന്നു. ആന്‍വി സൂപ്പര്‍ മാര്‍ക്കറ്റ്, ആന്‍വിഗോ ആപ്പ് എന്നിവയുടെ പേരില് സംസ്ഥാന വ്യാപകമായി 22 കോടിയുടെ വന്‍ തട്ടിപ്പാണ് നടന്നത്.

സ്വന്തമായി ഒരു ബിസിനസ് തുടങ്ങാന്‍ വേണ്ടി മൈക്രോഫിനാന്‍സ് സ്ഥാപനത്തിലുണ്ടായിരുന്ന ജോലി രാജിവച്ചാണ് അഭിലാഷ് ആന്‍വി സൂപ്പര്‍ മാര്‍ക്കറ്റില്‍ നിക്ഷേപം നടത്തിയത്. ആന്‍വിഗോ ആപ്പിലൂടെ ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്ന സര്‍വ്വീസ് നേടാനാണ് ആറ് ലക്ഷം മുടക്കിയത്. പലരോടുമായി കടം വാങ്ങിയ തുകയാണ് നിക്ഷേപിച്ചത്.

എന്നാല്‍ സ്ഥാപന ഉടമയായ വി.എസ്.വിപിന്‍ നിക്ഷേപകരെ പറ്റിച്ചു മുങ്ങുകയായിരുന്നു. കബളിപ്പിക്കപ്പെട്ടുവെന്ന് ബോധ്യമായതോടെ കടക്കാ‌രുടെ ശല്യം കാരണം ഒരുമുഴം കയറില്‍ അഭിലാഷ് ജീവിതമവസാനിപ്പിക്കുകയായിരുന്നു.

രണ്ടുമാസം മുമ്ബ് ബെംഗളൂരുവില്‍ പിടിയിലായ സ്ഥാപന ഉടമ വി.എസ് വിപിന്‍ റിമാന്‍ഡിലാണ്. സംസ്ഥാന വ്യാപകമായി 22 കോടി തട്ടിച്ചെന്നാണ് ഇയാള്‍ക്കെതിരെയുളള കേസ്. പരാതിപ്പെട്ടവരുടെ മാത്രം കണക്കാണിത്. മാനഹാനി ഭയന്ന് പുറത്തു മിണ്ടാത്തവര്‍ ഇതിലുമിരട്ടി വരുമെന്നാണ് വിവരം.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്ബറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular