Connect with us
Malayali Express

Malayali Express

ഏഷ്യനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച

USA

ഏഷ്യനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച

Published

on

ബിന്ദു ടിജി

ന്യൂയോർക്ക്: പുതുമ നിറഞ്ഞ പരിപാടികളാൽ ലോകമെമ്പാടു മുള്ള മലയാളി പ്രേക്ഷകർക്ക്

ദൃശ്യ വിരുന്നൊരുക്കുന്ന ഏഷ്യാ നെറ്റ് അമേരിക്കൻ വിശേഷങ്ങൾ കോർത്തിണക്കി

എല്ലാ ശനിയാഴ്ച്ചയും ഇന്ത്യൻ

സമയം രാവിലെ 7 മണിക്ക് സംപ്രേഷണം ചെയ്യുന്ന യുഎസ് വീക്കിലി റൌണ്ടപ്പ് ഈയാഴ്ച്ചയും
വൈവിധ്യ മുള്ള നോർത്ത് അമേരിക്കൻ പരിപാടികളുമായ്
നിങ്ങളുടെ സ്വീകരണ മുറി യിലെത്തുന്നു .

ഈയാഴ്ചയിലെ പ്രോഗ്രാമുകൾ :

അമേരിക്കയിൽ ഭരണ മാറ്റം, ഡെമോക്രാറ്റിക്കുകളുടെ നേതൃത്വത്തിൽ പുതിയ കോൺഗ്രസ്സ് അധികാരമേറ്റു.

അമേരിക്കയിലെ അറ്റ്ലാന്റാ എയർപോർട്ട് ടെർമിനൽ ബയോ മെട്രിക് സംവിധാനങ്ങൾ പ്രാവർത്തികമാക്കി

മനോജ് നൈറ്റ് ശ്യാമളന്റെ പുതിയ ഹോളിവുഡ് ചിത്രം ‘ ഗ്ലാസ്സ് ‘ പ്രദർശനത്തിനെത്തുന്നു.

ന്യൂ യോർക്കിലെ വിവിധ വൈസ് മെൻസ് ക്ലബ് കളുടെ സംയുക്ത ക്രിസ്‌മസ്‌ പുതു വത്സര ആഘോഷം വിപുലമായ പരിപാടികളോടെ നടന്നു

വേൾഡ് മലയാളി കൌൺസിൽ ഹ്യുസ്റ്റൻ പ്രൊവിൻസ് ന്റെ പുതിയ വിമൻസ് ഫോറത്തിന്റെ ഉത്‌ഘാടനവും അവാർഡ് നിശയും
വിവിധ പരിപാടികളോടെ നടന്നു

ന്യൂ ജേഴ്‌സി സെൻറ് ജോർജ്ജ് സീറോ മലബാർ കത്തോലിക് ചർച്ച്
ക്രിസ്‌മ സും നവവത്സരവും വൈവിധ്യമാർന്ന പരിപാടിക ളോടെ ആഘോഷിച്ചു

മയാമി യിലെ സൗത്ത് ഫ്ലോറിഡ മാർത്തോമാ ചർച്ചിലെ ക്രിസ്‌മസ്‌ കരോൾ സർവീസ് വർണ്ണാഭമായി .

കേരള അസോസിയേഷൻ ഓഫ് ലോസ് ആഞ്ചെലസ് (KALA ) ന്റെ ആഭിമുഖ്യത്തിൽ കേരള ദിനം ആഘോഷിച്ചു

പുതുമകൾ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതൽ വിവരങ്ങൾക്ക് യൂ.എസ്. എപ്പിസോഡ് പ്രോഗ്രാം ഡയറക്ടർ രാജു പള്ളത്ത് 732 429 9529.

Continue Reading

Latest News