Connect with us
Malayali Express

Malayali Express

മിഡ് ലാൻഡ്‌ പാർക്ക്‌ സെന്റ്‌ സ്റ്റീഫൻസ് ഓർത്തഡോൿസ്‌ ദേവാലയത്തിൽ തിരുന്നാൾ ആഘോഷം

USA

മിഡ് ലാൻഡ്‌ പാർക്ക്‌ സെന്റ്‌ സ്റ്റീഫൻസ് ഓർത്തഡോൿസ്‌ ദേവാലയത്തിൽ തിരുന്നാൾ ആഘോഷം

Published

on

ന്യൂ ജേഴ്സി : മിഡ് ലാൻഡ്‌ പാർക്ക്‌ സെന്റ്‌ സ്റ്റീഫൻസ് ഓർത്തഡോൿസ്‌ ദേവാലയത്തിൽ വിശുദ്ധ സ്തെപ്പാനോസ് സഹദായുടെ തിരുനാൾ ആഘോഷ ചടങ്ങുകൾ ജനുവരി 11,12 (വെള്ളി /ശനി )തീയതികളിൽ ക്രമീകരിച്ചിരിക്കുന്നു

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപോലിത്ത അഭിവന്യ സക്കറിയ മാർ നിക്കോളാവോസ് തിരുമേനിയുടെ മുഖ്യ കാർമീകത്വത്തിൽ നടക്കുന്ന തിരുന്നാൾ ആഘോഷ ചടങ്ങുകളിൽ സെന്റ്‌ മേരീസ് ഓർത്തഡോൿസ്‌ ലിൻഡൻ പള്ളി വികാരി റവ:ഫാ. സണ്ണി ജോസഫ്‌ ,സെന്റ്‌ തോമസ്‌ ഓർത്തഡോൿസ്‌ ഡോവർ ദേവാലയത്തിലെ വികാരി റവ:ഫാ.ഷിബു ഡാനിയൽ , സെന്റ്‌ ഗ്രീഗോറിയോസ് ക്ലിഫ്‌ടൺ പള്ളി വികാരി റവ:ഫാ.ഷിനോജ് തോമസ് എന്നിവർ സഹകാർമീകത്വം വഹിക്കും

തിരുന്നാൾ ആഘോഷ ചടങ്ങുക്കൾക്ക് തുടക്കം കുറിച്ച് കൊണ്ട് ജനുവരി 11 , വെള്ളിയാഴ്ച വൈകുന്നേരം ആറു മണിക്ക് സന്ധ്യാ നമസ്കാരവും അതിനെ തുടർന്ന് ഏഴു മണിക്ക് ദേവാലയത്തിലെ ഗായക സംഘം അവതരിപ്പിക്കുന്ന ഭക്തിഭക്തിസാന്ദ്രമായ ഗാനാലാപനവും
ഉണ്ടായിരിക്കും . പെരുന്നാളിനോട് അനുബന്ധിച്ചു Rev . Dn . ഷോൺ തോമസ് നയിക്കുന്ന പ്രഭാഷണം വൈകുന്നേരം 7:30 നാണു ക്രമീകരിച്ചിരിക്കുന്നത്. 8 :30 നു പ്രദക്ഷിണവും അതിനെ തുടർന്ന് ഒൻപതു മണിക്ക് ആശീർവാദ ചടങ്ങുകളും , വിശ്വാസികൾക്കായി ലഘു ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്

ജനുവരി 12 ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരവും , 10 മണിക്ക് അഭിവന്യ സക്കറിയ മാർ നിക്കോളാവോസ് തിരുമേനിയുടെ മുഖ്യ കാർമീകത്വത്തിൽ വിശുദ്ധ കുർബാനയും . 12 മണിക്ക് പ്രഭാഷണവും അതിനെ തുടർന്ന് ആശീർവാദ ചടങ്ങും , തിരുന്നാൾ ആഘോഷങ്ങളിൽ സംബന്ധിക്കുന്ന എല്ലാ വിശ്വാസികൾക്കുമായി ഉച്ചഭക്ഷണവും സജ്ജമാക്കിയിട്ടുണ്ട്

സെന്റ്‌ സ്റ്റീഫൻസ് ദേവാലയ വികാരി റവ:ഫാ. ബാബു .കെ.മാത്യു സമീപ ഇടവകളിലേതു ഉൾപ്പെടെ എല്ലാ വിശ്വാസി സമൂഹത്തിനോടും തിരുനാൾ ആഘോഷങ്ങളിൽ ഭക്തിനിർഭരം പങ്കെടുക്കുവാനും ദൈവതിരുനാമത്തിൽ അനുഗ്രഹം പ്രാപിക്കുവാനും ആവശ്യപ്പെട്ടു

ശ്രീ കെ ജി തോമസ് തിരുന്നാൾ ആഘോഷ പരിപാടികളുടെ കോ ഓർഡിനെറ്റർ സ്ഥാനം വഹിക്കും

കൂടുതൽ വിവരങ്ങൾക്ക്

റവ:ഫാ. ബാബു .കെ.മാത്യു (201 562 6112)
സെക്രട്ടറി : ജെറീഷ് വർഗീസ് (201 621 1003 )
ട്രെഷറർ : ജോസ് തോമസ് (201 983 9025 )
പെരുന്നാൾ കോ ഓർഡിനെറ്റർ: ശ്രീ കെ ജി തോമസ് (201 981 6120 )

വാർത്ത‍ അയച്ചത് : ജിനേഷ് തമ്പി

Continue Reading

Latest News