Thursday, March 28, 2024
HomeUSAയുഎസ് കോൺഗ്രസിലെ വർധിച്ച പ്രാതിനിധ്യം ആഘോഷിച്ചു ഇന്ത്യൻ അമേരിക്കൻ അംഗങ്ങൾ

യുഎസ് കോൺഗ്രസിലെ വർധിച്ച പ്രാതിനിധ്യം ആഘോഷിച്ചു ഇന്ത്യൻ അമേരിക്കൻ അംഗങ്ങൾ

യുഎസ് ചരിത്രത്തിൽ ഏറ്റവുമധികം ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ് അംഗങ്ങൾ ജയിച്ചു കയറിയ 2022 ഇടക്കാല തിരഞ്ഞെടുപ്പിന്റെ വിജയം ഡെ ഏറ്റവുമധികം ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ് അംഗങ്ങൾ ജയിച്ചു കയറിയ 2022 ഇടക്കാല തിരഞ്ഞെടുപ്പിന്റെ വിജയം മോക്രാറ്റിക് ഹൗസ് അംഗങ്ങളായ ആമി ബെറ (കലിഫോണിയ 06), പ്രമീള ജയ്പാൽ (വാഷിംഗ്‌ടൺ 07), റോ ഖന്ന ( കലിഫോണിയ 17), രാജ കൃഷ്ണമൂർത്തി (ഇല്ലിനോയ് 08), ശ്രീ തനേദാർ (മിഷിഗൺ 13) എന്നിവർ ചേർന്നു ആഘോഷിച്ചു.

“ഞാൻ 2013ൽ ഒരേയൊരു ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ് അംഗമായിരുന്നു. ചരിത്രത്തിലെ മൂന്നാമത്തെയാളും,” ബെറ പറഞ്ഞു. “നമ്മുടെ എണ്ണം കൂട്ടാൻ അന്നു മുതൽ ഞാൻ ശ്രമിക്കുന്നതാണ്. കഴിഞ്ഞ ദശകത്തിൽ അവിശ്വസനീയമായ വിധം നമ്മൾ വർധിച്ചു. രാജ്യത്തിൻറെ പല ഭാഗങ്ങളിൽ നിന്ന് മികവുള്ളവർ — ജയ്‌പാൽ, ഖന്ന, കൃഷ്ണമൂർത്തി. ഇക്കുറി 118 ആം കോൺഗ്രസിൽ തനേദാർ കൂടി വന്നതോടെ റെക്കോർഡ് വളർച്ചയായി. ഇനിയും ഉണ്ടാവട്ടെ കൂടുതൽ പേർ.”

ജയ്‌പാൽ പറഞ്ഞു: “ഏറ്റവും വൈവിധ്യമുള്ള ഒരു കോൺഗ്രസാണ് ഇത്. രാജ്യത്തെ ഓരോ സമൂഹത്തിനും സംസ്‌കാരത്തിനും പ്രാതിനിധ്യം എത്ര പ്രധാനമാണെന്നു ഞാൻ മനസിലാക്കുന്നു.

“കോൺഗ്രസിലെ ആദ്യത്തെ ദക്ഷിണേഷ്യൻ വനിതയാണ് ഞാൻ. വെള്ളക്കാരിയല്ലാത്ത അംഗം. കോൺഗ്രസിൽ പ്രവർത്തിക്കുന്നത് വേറിട്ടു നിൽക്കുന്ന ബഹുമതിയാണ്. എനിക്ക് എത്താൻ കഴിയുന്നിടത്തു മറ്റു ദക്ഷിണേഷ്യക്കാർക്കും എത്താൻ കഴിയുമെന്നു ഞാൻ കാണിച്ചു കൊടുക്കുകയാണ്.”

നാൽപതു ലക്ഷത്തിലേറെ അംഗങ്ങളുള്ള ഇന്ത്യൻ അമേരിക്കൻ സമൂഹം ഏറ്റവും വേഗത്തിൽ വളരുന്ന ഒന്നാണെന്നു കൃഷ്ണമൂർത്തി ചൂണ്ടിക്കാട്ടി. “നമ്മുടെ സമൂഹം നേരിടുന്ന പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ബെറ, ജയ്‌പാൽ, ഖന്ന, തനേദാർ എന്നിവരൊത്തു പ്രവർത്തിക്കാൻ ഞാൻ പ്രതിജ്ഞാ ബദ്ധനാണ്.”

ആദ്യത്തെ ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ് അംഗം ദലീപ് സിംഗ് സൗന്ദ് ആയിരുന്നു. അദ്ദേഹം 1957 മുതൽ 1963 വരെ അംഗമായിരുന്നു. രണ്ടാമത്തെയാൾ പിയുഷ് ബോബി ജിൻഡാൽ.

Indian American Congress members celebrate representation

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular