Tuesday, April 16, 2024
HomeUSAഇന്ത്യൻ അമേരിക്കൻ വനിത കൻസാസിൽ സ്റേറ് സെനറ്ററായി സത്യപ്രതിജ്ഞ ചെയ്തു

ഇന്ത്യൻ അമേരിക്കൻ വനിത കൻസാസിൽ സ്റേറ് സെനറ്ററായി സത്യപ്രതിജ്ഞ ചെയ്തു

കൻസാസ് റിലി കൗണ്ടിയിലെ മൻഹാട്ടൻ നഗരത്തിൽ  സിറ്റി കമ്മീഷണറായ ഇന്ത്യൻ അമേരിക്കൻ ഉഷ റെഡ്ഢി  സംസ്ഥാന സെനറ്റിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ മാസം വിരമിച്ച ഡിസ്‌ട്രിക്‌ട് 22 ലെ സെനറ്റർ ടോം ഹോക്കിനു പകരമാണിത്.

മൻഹാട്ടൻ സിറ്റി കമ്മീഷനിൽ 2013 മുതൽ അംഗമായിരുന്ന റെഡ്ഢിയെ സെനറ്റിലേക്കു നിർദേശിച്ചത് ഡെമോക്രാറ്റിക് നേതാക്കളാണ്. ഹോക്കിൻറെ കാലാവധി കഴിയുന്ന 2025 വരെ റെഡ്ഢിക്കു തുടരാം.

“അങ്ങയുടെ സേവനത്തിനു നന്ദി, സെനറ്റർ ടോം ഹോക്ക്,” റെഡ്ഢി ട്വീറ്റ് ചെയ്തു. “അങ്ങയുടെ ആത്മാർഥ സേവനം സമൂഹത്തോടുള്ള സ്നേഹവും മൂലം അങ്ങ് ശക്തമായ ബന്ധങ്ങൾ ഉണ്ടാക്കി. അർഹിക്കുന്ന വിശ്രമജീവിതം ആസ്വദിക്കുക.

“ഇന്ന് എന്റെ സത്യപ്രതിജ്ഞയ്ക്ക് എന്റെ കുടുംബാംഗങ്ങൾ എത്തിയതിൽ ഏറെ സന്തോഷമുണ്ട്. ഡിസ്‌ട്രിക്‌ട് 22 ലെ ജനങ്ങളെ സേവിക്കാനുള്ള അവസരത്തിനു നന്ദിയുണ്ട്.”

സിറ്റി കമ്മീഷനിലേക്കു 2013 ഏപ്രിലിൽ തിരഞ്ഞെടുക്കപ്പെട്ട റെഡ്ഢി വീണ്ടും 2017 ലും 2021 ലും തിരഞ്ഞെടുപ്പ് ജയിച്ചു. 2016-2017 കാലത്തും പിന്നീട് 2020 ലും മേയർ ആയിരുന്നു.

എട്ടു വയസുള്ളപ്പോൾ മാതാപിതാക്കളോടൊപ്പം 1973 ൽ യുഎസിൽ എത്തിയ റെഡ്ഢി ഒഹായോവിൽ കൊളംബസിലാണ് വളർന്നത്.

സ്റ്റേറ്റ് സെനറ്റിലെ ഡെമോക്രാറ്റിക് നേതാവ് ദിന സൈക്കസ് പറഞ്ഞു: “ഉഷയെ സാമൂഹ്യ നേതാവ് എന്ന നിലയിൽ വർഷങ്ങളായി ഞങ്ങൾക്ക് അറിയാം. ആ കഴിവുകൾ ഇനി സെനറ്റിൽ പ്രയോജനപ്പെടുത്താം.”

Indian American takes oath as Kansas State Senate member

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular