കണ്ണൂര്‍: കണ്ണൂരില്‍ വിദ്യാര്‍ത്ഥികളെ ലൈംഗീകമായി ചൂഷണം ചെയ്‌ത കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫൈസല്‍ മേച്ചേരിയാണ് പൊലീസ് പിടിയിലായത്.
17 ഓളം വിദ്യാര്‍ത്ഥികളാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. തളിപ്പറമ്ബ് നോര്‍ത്ത് ഉപജില്ല വിദ്യാഭാസ പരിധിയിലെ ഒരു സ്കൂളില്‍ നിന്നാണ് പരാതി.
നാല് വര്‍ഷമായി അധ്യാപകന്‍ സ്കൂളില്‍ പഠിപ്പിക്കുന്നുണ്ട്. സ്കൂളില്‍ അധ്യാപിക നടത്തിയ കൗണ്‍സിലിങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ പീഡന വിവരം വെളിപ്പെടുത്തിയത്. പിന്നാലെയാണ് ചൈല്‍ഡ് ലൈന്‍ വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തി, അത് പൊലീസിന് കൈമാറുകയായിരുന്നു.
നിലവില്‍ അഞ്ച് കേസുകളാണ് തളിപ്പറമ്ബ് പൊലീസ് എടുത്തിരിക്കുന്നത്. അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് വിദ്യാര്‍ത്ഥികളുടെ പരാതികള്‍ കേട്ട് കൂടുതല്‍ കേസ് എടുക്കുമെന്ന് പൊലീസ് പറയുന്നു.