Friday, April 19, 2024
HomeIndia'മുസ്ലീങ്ങള്‍ തങ്ങളുടെ മേല്‍ക്കോയ്മാ മനോഭാവം ഉപേക്ഷിക്കണം'; ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവത്

‘മുസ്ലീങ്ങള്‍ തങ്ങളുടെ മേല്‍ക്കോയ്മാ മനോഭാവം ഉപേക്ഷിക്കണം’; ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവത്

ന്യൂഡല്‍ഹി: മുസ്ലിങ്ങള്‍ക്ക് യാതൊരു പേടിയുമില്ലാതെ കഴിയാന്‍ സാധിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് ആര്‍എസ്‌എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്.

എന്നാല്‍ തങ്ങളുടെ മേല്‍ക്കോയ്മ മനോഭാവം അവര്‍ ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലൈംഗിക ന്യൂനപക്ഷ സമൂഹത്തിന് അനുകൂലമായി സംസാരിച്ച അദ്ദേഹം എല്‍ജിബിടി വിഭാഗത്തിനും അവരുടേതായ അവകാശങ്ങളുണ്ടെന്നും അവരോടൊപ്പമാണ് തങ്ങളെന്നും ഭാഗവത് പറഞ്ഞു.

‘ലോകമുള്ളിടത്തോളം കാലം അത്തരം മനുഷ്യരും ഉണ്ടാകും. ജീവശാസ്ത്രപരമായ സവിശേഷതയാണ് അത്. നമ്മള്‍ അക്കാര്യത്തെ അംഗീകരിക്കണം. അവരുടെ അവകാശങ്ങളെയും അംഗീകരിക്കണം,’ ഭാഗവത് പറഞ്ഞു.

ഹിന്ദു എന്ന അടിസ്ഥാന ബോധമുണ്ടായ കാലം മുതല്‍ ഇന്ത്യ എന്ന രാജ്യം അഖണ്ഡതയുള്ളതാണെന്നും (വിഭജിക്കപ്പെടാത്തത്) ആര്‍ എസ് എസ് മേധാവി പറഞ്ഞു. എന്നാല്‍ ഹൈന്ദവബോധം മറക്കുമ്ബോഴാണ് രാജ്യം വീണ്ടും വിഭജിക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഹിന്ദു എന്നത് ഒരു വ്യക്തിത്വമാണ്. ഒരു സാംസ്‌കാരിക സവിശേഷതയാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സംസ്‌കാരമാണ്. ഞങ്ങളുടെ സംസ്‌കാരമാണ് മികച്ചതെന്ന് ഞങ്ങള്‍ എവിടെയും പറയുന്നില്ല,’ ഭാഗവത് പറഞ്ഞു.

ഹിന്ദുസ്ഥാന്‍ അങ്ങനെ തന്നെ തുടരണമെന്നും ഭാരതത്തില്‍ ഇന്ന് ജീവിക്കുന്ന മുസ്ലിങ്ങള്‍ക്ക് ഒരു ദോഷവും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മുസ്ലിങ്ങള്‍ തങ്ങളുടെ മേല്‍ക്കോയ്മ മനോഭാവം വെടിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘തങ്ങള്‍ ഒരു കാലത്ത് ഈ രാജ്യം ഭരിച്ചവരാണ്. തങ്ങള്‍ മാത്രമാണ് ശരിയെന്ന മുസ്ലിങ്ങളുടെ അവകാശവാദം ശരിയല്ലെന്നും ആ മനോഭാവം ഉപേക്ഷിക്കണമെന്നും’ ഭാഗവത് കൂട്ടിച്ചേര്‍ത്തു.

അതേസമയം ആര്‍എസ്‌എസ് എന്ന സംഘടനയെ നേരത്തെ അവജ്ഞതയോടെ കണ്ടിരുന്നവര്‍ ഇപ്പോള്‍ തങ്ങളുടെ നിലപാട് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. പുതിയ സാഹചര്യത്തില്‍ ആര്‍എസ്‌എസിന് ജനപ്രീതി വര്‍ധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു സാംസ്കാരിക സംഘടനയാണെങ്കിലും രാഷ്ട്രീയ വിഷയങ്ങളില്‍ ആര്‍എസ്‌എസിന്റെ ഇടപെടല്‍ സംബന്ധിച്ചും അദ്ദേഹം ചില കാര്യങ്ങള്‍ വ്യക്തമാക്കി. ആര്‍എസ്‌എസ് ബോധപൂര്‍വം തന്നെ രാഷ്ട്രീയത്തില്‍ നിന്ന് അകന്നു നില്‍ക്കുകയാണെന്നും എന്നാല്‍ “നമ്മുടെ ദേശീയ നയങ്ങള്‍, ദേശീയ താല്‍പ്പര്യം, ഹിന്ദു താല്‍പ്പര്യം” എന്നിവയെ ബാധിക്കുന്ന രാഷ്ട്രീയ വിഷയങ്ങളിലാണ് ഇടപെടാറുള്ളതെന്നും ഭാഗവത് പറഞ്ഞു.

എന്നാല്‍ മുമ്ബ് നമ്മുടെ സ്വയംസേവകര്‍ രാഷ്ട്രീയ അധികാര സ്ഥാനങ്ങളില്‍ എത്തിയിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതുമാറി. പക്ഷേ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലൂടെ ചില രാഷ്ട്രീയ സ്ഥാനങ്ങളില്‍ എത്തിയവരാണ് സ്വയംസേവകര്‍ എന്ന കാര്യം ആളുകള്‍ മറക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“സ്വയംസേവകര്‍ രാഷ്ട്രീയത്തില്‍ എന്ത് ചെയ്താലും അതിന് സംഘത്തിന് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്‌എസിനെ നേരത്തെ ആളുകള്‍ അവജ്ഞയോടെയാണ് കണ്ടിരുന്നതെന്നും എന്നാല്‍ ആ കാലം അവസാനിച്ചെന്നും ഭാഗവത് പറഞ്ഞു. ഒരു കാലത്ത് എതിര്‍പ്പിന്റെയും അവഹേളനത്തിന്റെയും മുള്ളുകളെ തങ്ങള്‍ക്ക് ധീരമായി നേരിടേണ്ടി വന്നിരുന്നുവെന്നും അദ്ദേഹം ഓര്‍ത്തെടുത്തു. എന്നാല്‍ ആ മുള്ളുകളാണ് ഇന്ന് സംഘത്തിന് ജനപ്രീതിയും ധൈര്യവും പകരുന്നതെന്നും ഭാഗവത് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular