Friday, April 19, 2024
HomeIndiaസ്‌കൂട്ടറില്‍ ട്രക്ക് ഇടിച്ചു, ഒന്നര കിലോമീറ്റര്‍ വലിച്ചിഴച്ചു; യാത്രക്കാരന്‍ കത്തിക്കരിഞ്ഞ നിലയില്‍

സ്‌കൂട്ടറില്‍ ട്രക്ക് ഇടിച്ചു, ഒന്നര കിലോമീറ്റര്‍ വലിച്ചിഴച്ചു; യാത്രക്കാരന്‍ കത്തിക്കരിഞ്ഞ നിലയില്‍

കൊല്‍ക്കത്ത: ഡല്‍ഹി സംഭവത്തിന് സമാനമായ കേസ് പശ്ചിമ ബംഗാളിലും. സ്‌കൂട്ടറില്‍ ട്രക്ക് ഇടിച്ച്‌ ഒന്നര കിലോമീറ്റര്‍ ദൂരം വലിച്ചിഴച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു.

സ്‌കൂട്ടറിലേക്ക് പടര്‍ന്ന തീ ആളിക്കത്തിയതിനെ തുടര്‍ന്ന് കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

സിലിഗുരിയില്‍ സര്‍വകലാശാലയ്ക്ക് മുന്നില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. അനന്ത ദാസ് ആണ് മരിച്ചത്. വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുമ്ബോഴാണ് അപകടം നടന്നത്.

സ്‌കൂട്ടറില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ ട്രക്കില്‍ കുടുങ്ങി. ഒന്നര കിലോമീറ്റര്‍ ദൂരമാണ് സ്‌കൂട്ടറിനെ ട്രക്ക് വലിച്ചിഴച്ചത്. അതിനിടെ സ്‌കൂട്ടറിന് തീപിടിച്ചാണ് അനന്ത ദാസ് പൊള്ളലേറ്റ് മരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular