Thursday, April 25, 2024
HomeIndiaമോദിയുടേയും പിണറായിയുടേയും 2022: കേന്ദ്രത്തില്‍ വാഗ്ദാന ലംഘനങ്ങളുടെ പെരുമഴ, കേരളം മാതൃകയെന്നും സിപിഎം

മോദിയുടേയും പിണറായിയുടേയും 2022: കേന്ദ്രത്തില്‍ വാഗ്ദാന ലംഘനങ്ങളുടെ പെരുമഴ, കേരളം മാതൃകയെന്നും സിപിഎം

ദില്ലി: കേന്ദ്രത്തില്‍ മോദി സര്‍ക്കാറിന്റെ വാഗ്ദാന ലംഘനങ്ങളുടെ പെരുമഴയാണ് 2022 ല്‍ കണ്ടതെന്ന് വിമര്‍ശനവുമായി സി പി എം.

2023ല്‍ ഇന്ത്യയെ ആഗോള ശക്തിയാക്കി മാറ്റുമെന്നാണ് ബിജെപിയുടെ പുതിയ അവകാശവാദം. G20, ഷാങ്ങ്ഹായ് സഹകരണ സംഘടന കൂട്ടായ്മകളുടെ നേതൃസ്ഥാനം ലഭിച്ചത് ഇതിന്റെ സൂചനയായും വ്യാഖാനിക്കുന്നു. ഇതേ കുറിച്ച്‌ ആര്‍എസ്‌എസ് നേതാവ് രാം മാധവ് ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ എഴുതിയ ലേഖനം അവസാനിക്കുന്നത് “മോദിയുണ്ടെങ്കില്‍ സാധിക്കും” എന്ന വാചകം വെച്ചാണെന്നും സി പി എം ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ അധികാരത്തില്‍ വന്നതിനു ശേഷം മോദിയും കൂട്ടരും ഇത്തരത്തിലുള്ള പല വീരവാദങ്ങളും നടത്തിയിട്ടുണ്ട്. കള്ളപ്പണം തുടച്ചുനീക്കാനെന്ന പേരില്‍ നോട്ട് നിരോധനം നടപ്പിലാക്കിയത് മുതല്‍ ജനങ്ങള്‍ക്ക് മുന്‍പാകെ പറഞ്ഞതെല്ലാം വ്യാജ വാഗ്ദാനങ്ങളായിരുന്നു. G20 സമ്മേളനത്തോട് അനുബന്ധിച്ച്‌ മുംബൈയില്‍ വച്ചു നടക്കുന്ന മീറ്റിംഗില്‍ പങ്കെടുക്കാനായി എത്തുന്ന വിദേശപ്രതിനിധികളില്‍ നിന്ന് നഗരത്തിലെ ദാരിദ്ര്യവും ശോച്യാവസ്ഥയും മറച്ചു പിടിക്കാനായി നഗരമാകെ കര്‍ട്ടനുകളും ബാരിക്കേടുകളും മുംബൈ നഗരസഭ സ്ഥാപിച്ചിരിന്നു. മുമ്ബ് അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശന വേളയില്‍ അഹമ്മദാബാദിലെ ചേരികളെ മതില്‍ കെട്ടി മറച്ച ഗുജറാത്ത് മോഡല്‍ തന്നെയാണ് മുംബൈയിലും നടന്നത്.

വീമ്ബ്പറച്ചിലിലും കൊട്ടിഘോഷിക്കലുകളിലും രാഷ്ട്രീയ നിലനില്‍പ്പ് കണ്ടെത്തുന്ന മോദി സര്‍ക്കാരിന്റെ വാഗ്ദാന ലംഘനങ്ങളുടെ വര്‍ഷമാണ് കഴിഞ്ഞു പോയത്. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയെ മുന്‍ നിരയിലെത്തിക്കുന്നതിനും പൊതുജനങ്ങളുടെ ക്ഷേമം സംബന്ധിച്ചും മോദി നടത്തിയ പല വമ്ബന്‍ പ്രഖ്യാപനങ്ങളും 2022 ഓടെ പൂര്‍ത്തിയാവേണ്ടതായിരുന്നു. എല്ലാവര്‍ക്കും വീട്, എല്ലാ വീട്ടിലും ശുദ്ധജലം, എല്ലാ വീട്ടിലും ശൗചാലയം, രാജ്യത്തെ മുഴുവന്‍ വീടുകളിലും തടസമില്ലാതെ വൈദ്യുതി വിതരണം, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ എന്നീ സൗകര്യങ്ങള്‍ എത്തിക്കുക, പോഷകാഹാരക്കുറവ് തുടച്ചു നീക്കുക എന്നിവയോടൊപ്പം ഇന്ത്യന്‍ സമ്ബദ്‌രംഗത്തെ ഇരട്ടിപ്പിച്ച്‌ അഞ്ച് ലക്ഷം കോടിയില്‍ കൊണ്ടെത്തിക്കും, കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കും എന്നീ വമ്ബന്‍ പ്രഖ്യാപനങ്ങളും മോദിയും മോദി സര്‍ക്കാരിലെ വിവിധ മന്ത്രിമാരും നടത്തിയിരുന്നുവെന്നും സി പി എം ചൂണ്ടിക്കാണിക്കുന്നു.

ഇവയ്ക്ക് പുറമെ ഇന്ത്യയില്‍ 2022 ഓട് കൂടെ ബുള്ളറ്റ് ട്രെയിനുകള്‍ ഓടിക്കുമെന്നും ബഹിരാകാശ ഗവേഷണ രംഗത്ത് വന്‍നേട്ടങ്ങള്‍ ഉണ്ടാകുമെന്നും പ്രഖ്യാപിച്ചു. ഇതനുസരിച്ച്‌ ഇന്ത്യക്കാരെ 2022ല്‍ ബഹിരാകാശത്തെത്തിക്കുമെന്ന വാഗ്ദാനമാണ് മോദി രാജ്യത്തിന് നല്‍കിയത്. എന്നാല്‍ 2022 അവസാനിച്ചപ്പോഴും വലിയ വായില്‍ നടത്തിയ ഒരു പ്രഖ്യാപനം പോലും നടപ്പിലാക്കാന്‍ സാധിക്കാത്ത ദയനീയ സാഹചര്യത്തിലാണ് മോദി സര്‍ക്കാര്‍. കള്ളപ്പണം തുടച്ചുനീക്കാനെന്ന പേരില്‍ നോട്ട് നിരോധനം നടത്തിയതിന്റെ ആവര്‍ത്തനാമാണ് മേല്പറഞ്ഞ വാഗ്ദാനങ്ങളുടെ കാര്യത്തിലും സംഭവിച്ചത്.

കേന്ദ്രപദ്ധതികള്‍ എല്ലാം പ്രധാനമന്ത്രിയുടെയോ അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കാരുടെയോ പേരില്‍ നടപ്പിലാക്കാന്‍ ആണ് സര്‍ക്കാര്‍ ശ്രമം. പ്രതിവര്‍ഷം രണ്ട് കോടി ജോലികള്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ മോദി സര്‍ക്കാരിന്റെ ഭരണകാലത്ത് തൊഴിലില്ലായ്മ വന്‍തോതില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. 2022 ഡിസംബറില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് സമീപകാലത്തെ റെക്കോര്‍ഡ് ഭേദിച്ചു 8.3 ശതമാനത്തിലെത്തി. 121 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ ഇപ്പോള്‍ 107-ാം സ്ഥാനത്താണ്.

ഇത്തരത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കിയ ഒരു വാഗ്ദാനവും നിറവേറ്റാന്‍ സാധിക്കാതിരിക്കുകയും സാധാരണക്കാരുടെ ജീവിതം ദുരിത പൂര്ണമാകുകയും ചെയ്യുമ്ബോള്‍ ഇവയില്‍ നിന്നെല്ലാം ശ്രദ്ധ തിരിച്ചുവിടുന്നതിനു വേണ്ടി വര്‍ഗീയ വല്‍ക്കരണ ശ്രമങ്ങള്‍ സര്‍ക്കാര്‍ പിന്തുണയില്‍ കെട്ടഴിച്ചു വിടുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനു ശേഷം ഏക സിവില്കോഡ് നടപ്പാക്കുമെന്ന പ്രഖ്യാപനം ഒടുവിലത്തെ ഉദാഹരണമാണ്. ഇത്തരം നടപടികള്‍ രാജ്യത്തെ വീണ്ടും അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുമെന്ന കാര്യത്തില്‍ തര്‍ക്കമേതുമില്ലെന്നും സി പി എം അഭിപ്രായപ്പെടുന്നു.

അതെ സമയം കേരളം ഇന്ത്യക്കാകെ മാതൃകയാവുന്ന തരത്തില്‍ വികസന കാര്യങ്ങളില്‍ മുന്നേറുകയാണ്. എല്ലാവര്‍ക്കും വീട് എന്ന സ്വപ്നം നിറവേറ്റുന്നതിന് ലൈഫ് പാര്‍പ്പിട പദ്ധതി, എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് പദ്ധതിയുടെ ഭാഗമായി രാജ്യത്താദ്യമായി ഇന്റര്‍നെറ്റ് മൗലികാവകാശമാക്കി കെ ഫോണ്‍ ആരംഭിച്ചു. ദാരിദ്ര്യം ഏറ്റവും കുറഞ്ഞു നില്‍ക്കുന്ന കേരളത്തില്‍ ഇപ്പോള്‍ അത് പൂര്‍ണ്ണമായി തുടച്ചുമാറ്റാനുള്ള പദ്ധതികള്‍ നടപ്പിലാക്കിവരുന്നു. കോവിഡ് കാലഘട്ടത്തെ പട്ടിണിയില്ലാതെ മറികടന്നു. കര്‍ഷകരുടെ വരുമാന വര്‍ദ്ധനവ് ലക്‌ഷ്യം വെച്ച്‌ കൊണ്ട് നെല്ല്, നാളികേരം, ഇരുപതിന പച്ചക്കറികള്‍ക്ക് മിനിമം താങ്ങു വില പ്രഖ്യാപിക്കുകയും ചെയ്തു. 6 വര്‍ഷം കൊണ്ട് രണ്ടു ലക്ഷം പേര്‍ക്കാണ് പിണറായി സര്‍ക്കാര്‍ പിഎസ്‌സി വഴി നിയമനം നല്‍കിയത്.

ഇങ്ങനെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം നിറവേറ്റുന്ന ഒരു സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. കേന്ദ്രമാകട്ടെ പൊള്ളയായ വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച്‌ ജനങ്ങളെ വിഡ്ഢികളാക്കുകയും ചെയ്യുന്നുവെന്നും സി പി എം പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular