Connect with us
Malayali Express

Malayali Express

മോദി മാജിക് വിദേശത്ത് മങ്ങുന്നു.  വെറും കസേരകളോട് സംസാരിച്ച് മോദി.

EUROPE

മോദി മാജിക് വിദേശത്ത് മങ്ങുന്നു.  വെറും കസേരകളോട് സംസാരിച്ച് മോദി.

Published

on

 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിനു പണ്ടെത്തെ പോലെ ജനങ്ങളെ ആകർഷിക്കാൻ കഴിയുന്നില്ല. വിദേശത്ത് ഒഴുകി എത്തിയിരുന്ന ജനങ്ങൾക്കും വാക്കുകളിലെ പൊള്ളത്തരം മനസിലായി എന്നാണ് പൊതുവേ അഭിപ്രായം. ഇന്ത്യൻ എംബസി ആവശ്യപ്രകാരം വിവിധ കമ്പനികൾ അവധി കൊടുത്തുവെങ്കിലും രക്ഷയുണ്ടായില്ല. മസ്കത്തിലെ സുൽത്താൻ ഖാബുസ് സ്റ്റേഡിയത്തിൽ മോദിയുടെ പ്രസംഗം കേൾക്കാൻ 30,000ത്തിലേറെ ആളുകൾ എത്തുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും എത്തിയത് കേവലം 13,000 പേർ മാത്രമായിരുന്നു. മോദി പ്രസംഗിക്കുമ്പോൾ കാലിയായിക്കിടക്കുന്ന സ്റ്റേഡിയവും നിരവധി പേർ ട്വിറ്ററിൽ പങ്കു വച്ചിട്ടുണ്ട്. മോദിയുടെ പലസ്തീൻ, ഒമാൻ, യു എ ഇ ത്രിരാഷ്ട്ര സന്ദർശനത്തിന്‍റെ മുഖ്യ ആകർഷണങ്ങളിൽ ഒന്ന് ഒമാനിലെ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്യുന്ന മെഗാ പരിപാടിയായിരുന്നു. ’ഫെബ്രുവരി 11നു പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന മസ്കറ്റിലെ പ്രവാസി ഇന്ത്യക്കാരുടെ സമ്മേളനം പുതിയ റെക്കോർഡ് സൃഷ്ടിക്കും’ എന്നു ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ഒമാന്‍റെ ജനസംഖ്യയിൽ 20 ശതമാനവും ഇന്ത്യക്കാരായതുകൊണ്ടു തന്നെ ഇങ്ങനെ ഒരു പരിപാടിയിൽ ആളുകളെ പങ്കെടുപ്പിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള വിഷയമല്ല. എങ്കിൽ പോലും ഇന്ത്യൻ എംബസി ഒരു ഭാഗ്യപരീക്ഷണത്തിന് തയ്യാറല്ല എന്നാണ് അവരുടെ ഒരുക്കങ്ങൾ സൂചിപ്പിക്കുന്നത്.

 

പരിപാടിയിൽ പങ്കെടുക്കാൻ എംബസി വെബ്സൈറ്റ് വഴിയുള്ള ഓണ്‍ലൈൻ രജിസ്ട്രേഷന് പുറമെ നിരവധി കന്പനികൾക്ക് അവരുടെ തൊഴിലാളികളെ അരദിവസത്തേക്ക് പരിപാടിയിൽ പങ്കെടുക്കാനുള്ള അനുവാദം കൊടുക്കണമെന്ന് അഭ്യർത്ഥിച്ച് കത്തയക്കുകയും ചെയ്തിരുന്നു.ഇന്ത്യൻ തൊഴിൽ സേനയെ ജോലിക്കു നിർത്തിയിട്ടുള്ള കന്പനികളിൽ നിന്നും എത്ര പേർ പങ്കെടുക്കണം എന്ന കൃത്യമായ നിർദേശം പോലും എംബസി നൽകിയിരുന്നു. കൂടാതെ പങ്കെടുക്കുന്നവരി 80 ശതമാനവും നീല കോളർ തൊഴിലാളികൾ ആയിരിക്കണം എന്നും പറഞ്ഞിട്ടുണ്ട്.എന്നാൽ എംബസി അധികൃതരുടെയും മറ്റും പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് വളരെ കുറഞ്ഞ ആൾക്കൂട്ടം മാത്രമാണ് മോദിയെ കേൾക്കാനെത്തിയത്. ഇതിൽ തന്നെ ബിജെപി അനുഭാവികളായ ഉത്തരേന്ത്യക്കാരായിരുന്നു കൂടുതലും എന്നാണ് റിപ്പോർട്ടുകൾ.
25,000 അംഗങ്ങളുള്ള മസ്കത്തിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിൻറെ നേതൃത്വത്തിലാണു മോദിക്കു സ്വീകരണം ഒരുക്കിയത് എങ്കിലും ഇതിലെ പകുതി പേർ പോലും പരിപാടിക്ക് എത്തിയില്ല. ഇവരുൾപ്പെടെ 30,000 പേർക്ക് പാസ് നൽകിയിരുന്നു. വി.വി.ഐ.പി, വി.ഐ.പി കസേരകൾ മിക്കതും ഒഴിഞ്ഞു കിടന്നു. കോണ്‍ഗ്രസ്, സിപിഎം അനുഭാവികൾ പാസ് വാങ്ങിയതിനു ശേഷം പരിപാടി ബഹിഷ്കരിച്ചതാണ് ആളു കുറയാൻ കാരണമെന്നാണ് ബിജെപി പ്രവർത്തകരുടെ ആരോപണം. എന്നാൽ പ്രവാസികൾക്കായി മോദി എന്തു ചെയ്തു എന്ന് മറ്റുള്ളവർ തിരിച്ചു ചോദിക്കുന്നു.

Continue Reading

Latest News