Thursday, March 28, 2024
HomeIndiaമോര്‍ബി ദുരന്തത്തില്‍ പാലം പുതുക്കി പണിത കമ്ബനിക്കെതിരെ നടപടി; ഓവറ ഗൂപ്പ് ഉടമക്ക് ഗുജറാത്ത് ഹൈക്കോടതിയുടെ...

മോര്‍ബി ദുരന്തത്തില്‍ പാലം പുതുക്കി പണിത കമ്ബനിക്കെതിരെ നടപടി; ഓവറ ഗൂപ്പ് ഉടമക്ക് ഗുജറാത്ത് ഹൈക്കോടതിയുടെ നോട്ടീസ

അഹമ്മദാബാദ്:134 പേരുടെ മരണത്തിനിടയാക്കിയ ഗുജറാത്തിലെ മോര്‍ബി ദുരന്തത്തില്‍ പാലം പുതുക്കി പണിത കമ്ബിനിക്കെതിരെ കോടതി നടപടി.ഓവറ ഗ്രൂപ്പ് ഉടമ ജയ്‌സുഖ് പട്ടേലിനാണ് നടപടിയുടെ ഭാഗമായി ഗുജറാത്ത് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.മോര്‍ബി മുനിസിപ്പാലിറ്റി ഉന്നയിച്ച വാദങ്ങള്‍ കോടതി നിരസിക്കുകയും ഓവറ ഗ്രൂപ്പ് ഉടമകള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി അംഗീകരിക്കുകയുമായിരുന്നു. അടുത്ത ഹിയറിങില്‍ മറുപടി നല്‍കണമെന്നാണ് ജയ്‌സുഖ് പട്ടേലിനെ കോടതി അറിയിച്ചിരിക്കുന്നത്.

ഹര്‍ജി പരിഗണിക്കുന്നതിനിടെ മുനിസിപ്പാലിറ്റിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. മുനിസിപ്പാലിറ്റിയുടെ അശ്രദ്ധയെ പ്രതിരോധിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുന്നത് ന്യായമല്ലെന്ന് കോടതി പറഞ്ഞു. അശ്രദ്ധ തുടര്‍ന്നാല്‍ മുനിസിപ്പാലിറ്റിക്കെതിരെ നടപടിയെടുക്കുമെന്നും കോടതി അറിയിച്ചു.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാലം തകര്‍ന്ന് 134 പേരാണ് മരിച്ചത്.നവംബര്‍ ഏഴിന് ഗുജറാത്ത് ഹൈക്കോടതി അപകടത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു.ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കുള്‍പ്പടെ നോട്ടീസ് അയക്കുകയും ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും നടപടികളുടെ ഭാഗമായി കോടതി ആവശ്യപ്പെട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular