Thursday, April 25, 2024
HomeUSAഖത്തര്‍ ലോകകപ്പിനിടെ ഗൂഗ്ളില്‍ വന്‍ ട്രാഫിക് ബ്ലോക്; 25 വര്‍ഷത്തിനിടെ ആദ്യമെന്ന് സുന്ദര്‍പിച്ചെ

ഖത്തര്‍ ലോകകപ്പിനിടെ ഗൂഗ്ളില്‍ വന്‍ ട്രാഫിക് ബ്ലോക്; 25 വര്‍ഷത്തിനിടെ ആദ്യമെന്ന് സുന്ദര്‍പിച്ചെ

ഴിഞ്ഞ ദിവസം ഖത്തറിലെ ലുസൈല്‍ മൈതാനത്തില്‍ അര്‍ജന്റീനയും ഫ്രാന്‍സും തമ്മില്‍ ഉശിരേറിയ കലാശപ്പോര് നടത്തുമ്ബോള്‍ ലോകം മുഴുവന്‍ ലയണല്‍ മെസ്സിക്കും എംബാപ്പെക്കും പിറകെയായിരുന്നു.

എന്നാല്‍ ഇവര്‍ക്ക് മാത്രമല്ല, ഗൂഗ്ളിനും തിരക്കേറിയ ദിവസമായിരുന്നു ഇന്നലെയെന്നാണ് ഗൂഗ്ള്‍ സി.ഇ.ഒ സുന്ദര്‍പിച്ചെ ട്വീറ്റ് ചെയ്തത്. 25 വര്‍ഷത്തിനിടെ ആദ്യമായാണ് ഗൂഗ്ളില്‍ ഇത്രയേറെ തിരക്ക് അനുഭവപ്പെട്ടതെന്നും സുന്ദര്‍പിച്ചെ പറയുന്നു. റെക്കോര്‍ഡുകളുടെ കാര്യത്തില്‍ ലയണല്‍ മെസ്സിയും കിലിയന്‍ എംബാപ്പെയും മാത്രമല്ല, ഗൂഗ്ളും മുന്നിലെത്തിയ ദിവസമായിരുന്നു ഇന്നലെ.

ലോകം മുഴുവന്‍ തെരഞ്ഞെത് ഒരൊറ്റ കാര്യമാണ്. 25 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന ട്രാഫിക് ബ്ലോക്കാണ് ഗൂഗ്ളില്‍ രേഖപ്പെടുത്തിയത്”-എന്നായിരുന്നു പിച്ചെയുടെ ട്വീറ്റ്.

മെസ്സിയും എംബാപ്പെയുമായിരുന്നു കഴിഞ്ഞ വൈകുന്നേരം മുതല്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത്. കളി കാണുന്നതിനിടെ തന്നെ കളിക്കാരെയും ടീമിനെയും കുറിച്ചുള്ള വിവരങ്ങളറിയാന്‍ ആളുകള്‍ ഇന്റര്‍നെറ്റില്‍ പരതിക്കൊണ്ടേയിരുന്നു. ഗൂഗിളിന്റെ “ഇയര്‍ ഇന്‍ സെര്‍ച്ച്‌ 2022” റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വിഷയങ്ങളില്‍ മൂന്നാമത് ഫിഫ ലോകകപ്പ് ആയിരുന്നു.

മത്സരത്തില്‍ മെസ്സിയുടെ അര്‍ജന്റീന ഫ്രാന്‍സിനെ പരാജയപ്പെടുത്തി. കളിയുടെ തുടക്കത്തില്‍ തന്നെ മെസ്സിയുടെ ഗോളിലൂടെ അര്‍ജന്റീന ലീഡ് നേടി മുന്നിലെത്തി. എയ്ഞ്ചല്‍ ഡി മരിയയും ഗോള്‍ നേടിയതോടെ അര്‍ജന്റീനക്ക് വ്യക്തമായ ആധിപത്യം നേടാനായി. പിന്നീട് എംബാബെയുടെ തകര്‍പ്പന്‍ ഗോളിലൂടെ ഫ്രാന്‍സ് തിരിച്ചടിച്ചു. മത്സരം രണ്ട്-രണ്ട് എന്ന നിലയിലെത്തിയപ്പോള്‍ എക്‌ട്രാ ടൈമിലേക്ക് നീളുകയായിരുന്നു. എക്സ്ട്രാടൈമിലും ടൈ ആയതോടെ പെനാല്‍ട്ടി ഷൂട്ടൗട്ടിലെത്തി. ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ തോല്‍പിച്ച്‌ അര്‍ജന്റീന കിരീടമണിഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular