Thursday, April 25, 2024
HomeKeralaസിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും; സജി ചെറിയാന്‍റെ തിരിച്ചുവരവ് ചര്‍ച്ചയാകും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും; സജി ചെറിയാന്‍റെ തിരിച്ചുവരവ് ചര്‍ച്ചയാകും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. സജി ചെറിയാന്‍റെ മന്ത്രിസഭയിലേക്കുളള തിരിച്ചുവരവ് യോഗത്തില്‍ പ്രധാന ചര്‍ച്ച വിഷയമാകും.
ഭരണഘടനയെ അവഹേളിച്ചെന്ന കേസുകളില്‍ നിന്ന് മുക്തനായ സജി ചെറിയാന്‍ മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്താന്‍ സാധ്യതയേറയാണ്.

സജി ചെറിയാന്‍റെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. തൃശൂരില്‍ കിസാന്‍സഭ അഖിലേന്ത്യാ സമ്മേളനം നടക്കുന്നത് കൊണ്ടാണ് വെളളിയാഴ്ച്ച ചേരാനിരുന്ന സെക്രട്ടേറിയറ്റ് യോഗം ഇന്നത്തേക്ക് മാറ്റിവെച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular