Thursday, March 28, 2024
HomeIndiaവിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ ബസ് മറിഞ്ഞ് 2 സ്കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ ബസ് മറിഞ്ഞ് 2 സ്കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

മുംബൈ:  സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് രണ്ട് വിദ്യാര്‍ഥികള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

കോച്ചിംഗ് ക്ലാസിലെ വിദ്യാര്‍ഥികള്‍ വിനോദയാത്രയ്ക്ക് പോയി മടങ്ങുമ്ബോള്‍ റായ്ഗഡ് ജില്ലയിലെ ഖോപോളിയിലാണ് അപകടമുണ്ടായത്. വിദ്യാര്‍ഥികളുടെ കൈകളിലും തലയിലും പരിക്കേറ്റതായാണ് വിവരം.

മുംബൈയിലെ ചെമ്ബൂരിലെ കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പത്താം ക്ലാസിലെ 48 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും സഞ്ചരിച്ച ബസ് ലോണാവാലയില്‍ നിന്ന് മടങ്ങുകയായിരുന്നു. രാത്രി എട്ട് മണിയോടെ പഴയ മുംബൈ-പൂനെ ദേശീയ പാതയിലെ കുന്നുകള്‍ ഇറങ്ങുന്നതിനിടെയാണ് മറിഞ്ഞത്. പരുക്കേറ്റ വിദ്യാര്‍ഥികളെ ലോണാവാല, ഖോപോളി തുടങ്ങിയ സമീപ സ്ഥലങ്ങളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular