Wednesday, April 24, 2024
HomeIndiaഹിന്ദുക്കള്‍ക്ക് വഴി തടഞ്ഞ് ഉത്സവഘോഷയാത്രകള്‍ നടത്താമെങ്കില്‍ മുസ്ലീങ്ങള്‍ക്ക് റോഡില്‍ നിസ്കരിക്കാം : ഷൗക്കത്ത് അലി

ഹിന്ദുക്കള്‍ക്ക് വഴി തടഞ്ഞ് ഉത്സവഘോഷയാത്രകള്‍ നടത്താമെങ്കില്‍ മുസ്ലീങ്ങള്‍ക്ക് റോഡില്‍ നിസ്കരിക്കാം : ഷൗക്കത്ത് അലി

ക്നൗ : ഹിന്ദുക്കള്‍ക്ക് വഴി തടഞ്ഞ് ഉത്സവഘോഷയാത്രകള്‍ നടത്താമെങ്കില്‍ മുസ്ലീങ്ങള്‍ക്ക് എന്തുകൊണ്ട് റോഡില്‍ നിസ്ക്കരിച്ചുകൂടായെന്ന് ഉത്തര്‍പ്രദേശ് എഐഎംഐഎം പ്രസിഡന്റ് ഷൗക്കത്ത് അലി .

“ഹിന്ദുക്കള്‍ ഇത്തരത്തില്‍ ഘോഷയാത്രകള്‍ നടത്തുമ്ബോള്‍ ഞങ്ങള്‍ എതിര്‍ത്തിട്ടില്ല, പക്ഷേ ഞങ്ങള്‍ ഒരു മാളിലോ റോഡിലോ നമസ്‌കരിച്ചാല്‍ ബഹളമുണ്ട്. ചില ആളുകള്‍ ആസാന്‍ പോലും ബുദ്ധിമുട്ടാണെന്ന് പറയുന്നു ” ഷൗക്കത്ത് അലി പറഞ്ഞു.

ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയിലെ പാര്‍ട്ടി മീറ്റിംഗിനിടെയാണ് ഷൗക്കത്ത് അലിയുടെ ഈ പ്രസ്താവന . ഈ വര്‍ഷം ഒക്ടോബറില്‍ ഷൗക്കത്ത് അലി ഹിന്ദു വിവാഹങ്ങളെക്കുറിച്ച്‌ വിദ്വേഷം നിറഞ്ഞ പ്രസ്താവനകള്‍ നടത്തിയിരുന്നു. ഹിന്ദുക്കള്‍ ഒരു സ്ത്രീയെ വിവാഹം കഴിക്കുകയും മൂന്ന് വെപ്പാട്ടികളെ കൊണ്ടു നടക്കുകയും ചെയ്യുന്നതായി ഒവൈസിയുടെ ഏറ്റവും അടുത്ത അനുയായി കൂടിയായ ഷൗക്കത്ത് അലി പറഞ്ഞിരുന്നു. ഈ കേസില്‍ ഷൗക്കത്ത് അലിക്കെതിരെ ഐപിസി 153 എ, 295 എ, 188 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

സംസ്ഥാനത്ത് ഒരു റാലിയെ അഭിസംബോധന ചെയ്ത് ഷൗക്കത്ത് അലി പറഞ്ഞു, “ഞങ്ങള്‍ മൂന്ന് വിവാഹങ്ങള്‍ നടത്തിയതായി ആളുകള്‍ പറയുന്നു. രണ്ട് വിവാഹം നടന്നാലും ഞങ്ങള്‍ സമൂഹത്തില്‍ രണ്ട് ഭാര്യമാര്‍ക്കും ബഹുമാനം നല്‍കുന്നു, എന്നാല്‍ നിങ്ങള്‍ (ഹിന്ദു) ഒരാളെ വിവാഹം കഴിച്ച്‌ മൂന്ന് വെപ്പാട്ടികളെ നിലനിര്‍ത്തുന്നു.” എന്നായിരുന്നു ഷൗക്കത്ത് അലിയുടെ പ്രസ്താവന.

മാത്രമല്ല, 832 വര്‍ഷം ഇന്ത്യ ഭരിച്ചിരുന്നത് മുസ്ലീങ്ങളാണെന്നും മുസ്ലീം ചക്രവര്‍ത്തിമാര്‍ക്ക് മുന്നില്‍ ഹിന്ദുക്കള്‍ കൂപ്പുകൈകളോടെ വണങ്ങാറുണ്ടെന്നും ഷൗക്കത്ത് അലി സംഭാലില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കവെ പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular