Thursday, March 28, 2024
HomeIndiaമിസൂറിയിൽ രണ്ടു ഇന്ത്യൻ വിദ്യാർഥികൾ മുങ്ങി മരിച്ചു

മിസൂറിയിൽ രണ്ടു ഇന്ത്യൻ വിദ്യാർഥികൾ മുങ്ങി മരിച്ചു

തെലങ്കാനയിൽ നിന്നുള്ള രണ്ടു വിദ്യാർഥികൾ മിസൂറിയിൽ തടാകത്തിൽ മുങ്ങി മരിച്ചു. ഉത്തേജ് കുണ്ട (24), ശിവ ഡി. കെല്ലിഗാരി (25) എന്നിവർ സെന്റ് ലൂയി യൂണിവേഴ്സിറ്റിയിൽ ബിരുദാന്തര ബിരുദത്തിനു പഠിക്കയായിരുന്നു.

ശനിയാഴ്ച ഉച്ച തിരിഞ്ഞു 2.30നു ഒസാർക്‌സ് തടാകത്തിലാണ് ഇരുവരുടെയും ദുരന്തം ഉണ്ടായത്. താങ്ക്സ്ഗിവിങ് വാരാന്തത്തിൽ അവിടെ നീന്തലിനു പോയതാണ് യുവാക്കൾ. ഉത്തേജ് കുണ്ട വെള്ളത്തിൽ നിയന്ത്രണം വിട്ടു മുങ്ങി താഴ്ന്നു പോയി. സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ശിവയ്ക്കു ജീവൻ നഷ്ടമായത്.

രണ്ടു മണിക്കൂർ കഴിഞ്ഞു ഉത്തേജിന്റെ ജഡം കണ്ടെടുത്തു. ശിവയുടെ മൃതദേഹം പിറ്റേന്നാണു ലഭിച്ചത്.

തെലങ്കാനയിൽ രംഗറെഡ്‌ഡി ജില്ലയിലെ തണ്ടുരിലാണ് ശിവയുടെ വീട്. ഉത്തേജ് ഹനംകൊണ്ട സ്വദേശിയാണ്.

Two Indian students drown in Missouri lake

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular