Tuesday, April 23, 2024
HomeUSAമുംബൈ ആക്രമണ വാർഷികത്തിൽ യുഎസ് നഗരങ്ങളിൽ പ്രതിഷേധ പ്രകടനം

മുംബൈ ആക്രമണ വാർഷികത്തിൽ യുഎസ് നഗരങ്ങളിൽ പ്രതിഷേധ പ്രകടനം

മുംബൈയിൽ 2008 ൽ പാക്കിസ്ഥാനി ഭീകരർ നടത്തിയ ആക്രമണത്തിന്റെ വാർഷിക ദിനമായ ഒക്ടോബർ 26 ശനിയാഴ്ച ദക്ഷിണേഷ്യൻ സമൂഹം ന്യു യോർക്കിലും വാഷിംഗ്‌ടണിലും ഹൂസ്റ്റണിലും പാക്ക് കാര്യാലയങ്ങൾക്കു മുന്നിൽ പ്രകടനം നടത്തി. പാക്കിസ്ഥാൻ ഭീകരർക്കു നൽകി വരുന്ന സംരക്ഷണത്തിനെതിരെ അവർ പ്രതിഷേധിച്ചു.

“ഒരിക്കലും മറക്കരുത്’ എന്ന സന്ദേശം എഴുതിയ ഡിജിറ്റൽ മീഡിയ ട്രക്കുകൾ നഗരങ്ങളിൽ 26/ 11 ആക്രമണത്തിന്റെ ദൃശ്യങ്ങളുമായി ചുറ്റിക്കറങ്ങി. ആക്രമണം ആസൂത്രണം ചെയ്ത, ഇപ്പോൾ പാകിസ്ഥാനിൽ കഴിയുന്ന, ഭീകര  നേതാക്കളുടെ ചിത്രങ്ങളും അവ പ്രദർശിപ്പിച്ചു.

ഭീകരർക്കു പിന്തുണയും അഭയവും നൽകുന്ന പാക്കിസ്ഥാനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്നു പ്രകടനക്കാർ ആവശ്യപ്പെട്ടു. മുംബൈ ആക്രമണത്തിൽ അമേരിക്കൻ പൗരന്മാർ ഉൾപ്പെടെ 166 പേരാണു മരിച്ചത്. പാക്ക് ഭീകര സംഘടനയായ ലഷ്‌കർ-ഇ-തോയിബയാണ് ആക്രമണം ആസൂത്രണം ചെയ്തത്.

അതിന്റെ നേതാക്കൾ പാക്കിസ്ഥാനിൽ സുരക്ഷിതരായി കഴിയുന്നുണ്ട്. ദാവൂദ് സയിദ് ഗിലാനി, തവഹൂർ റാണ എന്നിവരെ യുഎസിൽ വിചാരണ ചെയ്തു കുറ്റക്കാരെന്നു കണ്ടെത്തിയിരുന്നു.

South Asians stage protests on 26/ 11 anniversary

മുംബൈ ആക്രമണ വാർഷികത്തിൽ യുഎസ് നഗരങ്ങളിൽ പ്രതിഷേധ പ്രകടനം 
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular