Friday, March 29, 2024
HomeIndiaഡല്‍ഹിയില്‍ ആം ആദ്മിയെ തുറന്നുകാണിക്കാന്‍ 'ദില്ലി കാ ലഡ്ക' കാര്‍ട്ടൂണ്‍ പരമ്ബരയുമായി ബി.ജെ.പി

ഡല്‍ഹിയില്‍ ആം ആദ്മിയെ തുറന്നുകാണിക്കാന്‍ ‘ദില്ലി കാ ലഡ്ക’ കാര്‍ട്ടൂണ്‍ പരമ്ബരയുമായി ബി.ജെ.പി

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്മി സര്‍ക്കാറിന്റെ ഭരണ പരാജയങ്ങള്‍ തുറന്നുകാണിക്കാന്‍ തുനിഞ്ഞിറങ്ങി ബി.ജെ.പി.

‘ദില്ലി കാ ലഡ്ക’ എന്ന പേരില്‍ കാര്‍ട്ടൂണ്‍ പരമ്ബരയുമായാണ് ബി.ജെ.പിയുടെ രംഗപ്രവേശം. അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരിന്റെ പരാജയങ്ങള്‍ തുറന്നുകാട്ടാന്‍ ലക്ഷ്യമിട്ടാണ് കാര്‍ട്ടൂണുകള്‍ പ്രചരിപ്പിക്കുന്നത്. വിവിധ സാമൂഹിക മാധ്യമങ്ങള്‍ വഴി ഇവ പ്രചരിപ്പിക്കും.

“എ.എ.പി സര്‍ക്കാരിന്റെ പണം മുടക്കിയുള്ള പ്രചാരണവുമായി താരതമ്യപ്പെടുത്തുമ്ബോള്‍, ഈ ക്രിയേറ്റീവ് കാര്‍ട്ടൂണ്‍ ബി.ജെ.പി ഭരിക്കുന്ന മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ സംസാരിക്കുകയും കെജ്രിവാളിന്റെ കുപ്രചരണങ്ങളെ തുറന്നുകാട്ടുകയും ചെയ്യും” -ബി.ജെ.പിയുടെ എം.സി.ഡി തെരഞ്ഞെടുപ്പ് പ്രചാരണ സമിതി കണ്‍വീനര്‍ ആശിഷ് സൂദ് പറഞ്ഞതായി എന്‍.ഡി ടി.വി റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലെ 250 വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ നാലിന് നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular