ഹൈദരബാദ്: തെലങ്കാനയില്‍ ഭരണകക്ഷിയിലെ എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ച കേസില്‍ ബിജെപി നേതാക്കളെ പ്രത്യേക അന്വേഷണ സംഘം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി.
ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ്, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.
നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് ഉള്‍പ്പെടെ പുറപ്പെടുവിച്ചിരുന്നെങ്കിലും ഇവര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നടപടിയുടെ അടുത്ത ഘട്ടമെന്ന നിലയിലാണ് ഇവരുടെ പേരുകള്‍ എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയത്.
ബി എല്‍ സന്തോഷ്, തുഷാര്‍ എന്നിവരെ കൂടാതെ ജഗ്ഗുസ്വാമിയെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മതിയായ തെളിവുകള്‍ ഇല്ലെന്നാണ് ബി.ജെ.പിയുടെ വാദം. എന്നാല്‍ ഒരു ലക്ഷത്തോളം പേജുകളുള്ള രേഖകള്‍ തെളിവാണെന്ന് ടിആര്‍എസ് മറുപടി നല്‍കി.