Saturday, April 20, 2024
HomeIndiaസഹപ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തുന്ന ശബ്ദ രേഖ പുറത്ത്; തമിഴ്നാട്ടില്‍ ബി.ജെ.പി നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

സഹപ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തുന്ന ശബ്ദ രേഖ പുറത്ത്; തമിഴ്നാട്ടില്‍ ബി.ജെ.പി നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

ചെന്നൈ: സഹപ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ തമിഴ്നാട്ടില്‍ ബി.ജെ.പി നേതാവ് സൂര്യ ശിവയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.
ആറുമാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും സൂര്യ ശിവയെ നീക്കിയിട്ടുണ്ട്.

ബി.ജെ.പിയുടെ വനിതാ നേതാവിനോട് അശ്ലീലവും അധിക്ഷേപകരവുമായ പരാമര്‍ശങ്ങള്‍ നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സൂര്യയുടെ ശബ്ദരേഖ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്. ബി.ജെ.പി സ്ത്രീകളെ ദേവതകളായിട്ടാണ് ആരാധിക്കുന്നതെന്നും ഇത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍ കെ. അണ്ണാമലൈ പറഞ്ഞു.

അതേസമയം, ഈ കാലയളവില്‍ അണിയെന്ന നിലയില്‍ സൂര്യ ശിവക്ക് പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാമെന്നും ബി.ജെ.പി അധ്യക്ഷന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular