Thursday, April 25, 2024
HomeIndiaപിടിച്ചെടുത്ത 500 കിലോ കഞ്ചാവ് എലികള്‍ തിന്നു; കോടതിയില്‍ വിചിത്ര വാദവുമായി പൊലീസ്, തെളിവ് ചോദിച്ച്‌...

പിടിച്ചെടുത്ത 500 കിലോ കഞ്ചാവ് എലികള്‍ തിന്നു; കോടതിയില്‍ വിചിത്ര വാദവുമായി പൊലീസ്, തെളിവ് ചോദിച്ച്‌ കോടതി

ഥുര: പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച കഞ്ചാവ് എലി തിന്നെന്ന് പൊലീസ് കോടതിയില്‍. ഉത്തര്‍ പ്രദേശിലെ മഥുര ജില്ലയിലെ ഹൈവേ, ഷെര്‍ഗാഡ് പൊലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് എലികള്‍ തിന്നതെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.

നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രാപിക് സബ്സ്റ്റാന്‍സസ് ആക്‌ട് പ്രകാരം പിടിച്ചെടുത്ത 586 കിലോ കഞ്ചാവ് ഹാജരാക്കാന്‍ കോടതി ഉത്തവിട്ടതിന് പിന്നാലെയാണ് പൊലീസിന്‍റെ വിചിത്രവാദം.രണ്ട് വ്യത്യസ്ത കേസുകളിലായി 386, 195 കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തിരുന്നു. 60 ലക്ഷത്തോളം വിലവരുന്ന കഞ്ചാവായിരുന്നു പൊലീസ് സ്റ്റേഷനുകളിലെ ഗോഡൗണുകളില്‍ സൂക്ഷിച്ചിരുന്നത്.

പിടിച്ചെടുത്ത സാധനങ്ങള്‍ എലികളില്‍ നിന്ന് സംരക്ഷിക്കാന്‍ പൊലീസ് സ്റ്റേഷനില്‍ സ്ഥലമില്ല. അവശേഷിച്ച കഞ്ചാവ് ഉദ്യോഗസ്ഥര്‍ നശിപ്പിച്ചെന്നും പൊലീസ് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. പൊലീസിന്‍റെ വിശദീകരണത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. എലികളാണ് കഞ്ചാവ് നശിപ്പിച്ചതെന്ന് പൊലീസ് തെളിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. നവംബര്‍ 26നകം തെളിവ് സഹിതം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സ്റ്റേഷനിലെ എലിശല്യം ഇല്ലാതാക്കാന്‍ നടപടി എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular