Saturday, April 20, 2024
HomeIndiaബെംഗലുരു ശ്രീ ചൈതന്യ ഇൻസ്റ്റിറ്റ്യൂട്ടില്‍ മലയാളികള്‍ അടക്കം 60 വിദ്യാർത്ഥികൾക്ക് കൊവിഡ്

ബെംഗലുരു ശ്രീ ചൈതന്യ ഇൻസ്റ്റിറ്റ്യൂട്ടില്‍ മലയാളികള്‍ അടക്കം 60 വിദ്യാർത്ഥികൾക്ക് കൊവിഡ്

കൊവിഡ് ബാധിതരായ വിദ്യാർത്ഥികളെ ഹോസ്റ്റലുകളിൽ ക്വാറൻ്റൈൻ ചെയ്തിരിക്കുകയാണ്.

ബെംഗലുരു: ബെംഗലുരുവിൽ ഒരു കോളേജിലെ 60 വിദ്യാർത്ഥികൾക്ക് കൊവിഡ് (COVID) സ്ഥിരീകരിച്ചു. ശ്രീ ചൈതന്യ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്കാണ് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചത് (COVID SPREAD). കൊവിഡ് ബാധിതരായ വിദ്യാർത്ഥികളെ ഹോസ്റ്റലുകളിൽ ക്വാറൻ്റൈൻ ചെയ്തിരിക്കുകയാണ്. കൊവിഡ് പൊസീറ്റിവായ വിദ്യാർത്ഥികളിൽ നിരവധി മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മൂന്നാഴ്ച മുമ്പാണ് ഇവിടെ ക്ലാസ് തുടങ്ങിയത്.

കേരളത്തിൽ കൊവിഡ് വ്യാപനം കൂടിയതിന് ശേഷം കേരളത്തിൽ നിന്നും സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ കടുത്ത നിയന്ത്രണമാണ് കർണാടക സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളത്. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരെ മാത്രമാണ് അതിർത്തി കടത്തി വിടുന്നത്. ഇടക്കാലത്ത് ബെംഗലുരുവിൽ എത്തുന്ന മലയാളികൾക്ക് നിർബന്ധിത ക്വാറൻ്റൈൻ ഏർപ്പെടുത്താനും നീക്കമുണ്ടായിരുന്നു. എന്നാൽ കൊവിഡ് വ്യാപനത്തിൽ നേരിയ കുറവുണ്ടായതോടെ കടുത്ത നിയന്ത്രണങ്ങളിലും ഇപ്പോൾ ഇളവ് വന്നിട്ടുണ്ട്.

കൊവിഡ് വ്യാപനത്തിന് പിന്നാലെ കേരളത്തിൽ നിപ ബാധ കൂടി റിപ്പോർട്ട് ചെയ്തപ്പോൾ കേരളത്തിലേക്കുള്ള സന്ദർശനം ഒക്ടോബർ വരെ ഒഴിവാക്കണമെന്ന് കർണാടക സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. അടിയന്തരപ്രാധാന്യമില്ലാത്ത കേരളസന്ദർശനം ഒഴിവാക്കണമെന്നായിരുന്നു പൊതുജനങ്ങൾക്ക് കർണാടക ആരോഗ്യവകുപ്പ് നൽകിയ നിർദേശം. കേരളത്തിലുള്ളവരെ ഇപ്പോൾ മടക്കിവിളിക്കരുതെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular