Saturday, April 20, 2024
HomeIndiaചീഫ് ജസ്‌റ്റിസിനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി അസഭ്യം വര്‍ഷം നടത്തി

ചീഫ് ജസ്‌റ്റിസിനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി അസഭ്യം വര്‍ഷം നടത്തി

കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് എസ്. മണികുമാറിന് നേരെ വഴിയില്‍ തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞു. വിമാനത്താവളത്തില്‍ നിന്ന് കൊച്ചിയിലെ ഔദ്യോഗിക വസതിയിലേക്ക് വരുമ്ബോള്‍ ഗോശ്രീപാലത്തിന് സമീപത്തുവച്ചാണ് കാര്‍ തടഞ്ഞുനിറുത്തി അക്രമി അസഭ്യം പറഞ്ഞത്.

ഇത് തമിഴ്‌നാടല്ല എന്നുപറഞ്ഞായിരുന്നു അതിക്രമം. ഉടുമ്ബന്‍ചോല സ്വദേശി ടിജോയാണ് അസഭ്യം പറഞ്ഞത്. ഇയാളെ പൊലീസ് കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്.

സ്ഥിരം മദ്യപാനിയായ ഇയാള്‍ക്ക് മറ്റെന്തെങ്കിലും ഉദ്ദേശ്യം ഉണ്ടായിരുന്നോ എന്ന കാര്യം പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ ചീഫ് ജസ്‌റ്റിസ് വീട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഗണ്‍മാന്‍ ആണ് പൊലീസില്‍ പരാതി നല്‍കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular