Thursday, April 25, 2024
HomeUSAഹണ്ടന്‍ ബൈഡന്‍റെ വിദേശ ബിസിനസ് ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണം ഊര്ജിതപ്പെടുത്തും

ഹണ്ടന്‍ ബൈഡന്‍റെ വിദേശ ബിസിനസ് ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണം ഊര്ജിതപ്പെടുത്തും

വാഷിംഗ്ടണ്‍ ഡിസി: ഹണ്ടന്‍ ബൈഡന്‍റെ വിദേശ ബിസിനസ് ഇടപാടുകളെക്കുറിച്ചും അതില്‍ ബൈഡനുള്ള പങ്കിനെക്കുറിച്ചും ഇതിനകം തന്നെ ആരംഭിച്ചിരിക്കുന്ന അന്വേഷണങ്ങൾ ഊര്ജിതപ്പെടുത്തുമെന്നു അമേരിക്കന്‍ ജനപ്രതിനിധിസഭ.
യൂ എസ് പ്രതിനിധി സഭയിൽ   ഭൂരിപക്ഷം ഉറപ്പാക്കിയതിനു പുറകെ  സഭയിലെ ഓവര്‍സൈറ്റ് കമ്മിറ്റി ചെയര്‍മാനായി സ്ഥാനമേറ്റെടുക്കുമെന്ന്  പ്രതീക്ഷിക്കുന്ന റിപ്പബ്ലിക്കന്‍ നേതാവ് ജയിംസ് കോമര്‍ അറിയിച്ചു.
ജോ ബൈഡന്‍ മുന്പ് വൈസ് പ്രസിഡന്‍റായിരുന്ന സമയത്ത് മകനു വഴി വിട്ട സഹായങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ടെന്നും ഇത് അധികാരദുര്‍വിനിയോഗമാണെന്നും റിപ്പബ്ലിക്കന്മാര്‍ ആരോപിച്ചു.ഇക്കാര്യത്തില്‍ പ്രസിഡന്‍റ് അമേരിക്കന്‍ ജനതയോടു നുണ പറഞ്ഞുവെന്നും ബൈഡന്‍ കുടുംബത്തിന്‍റെ ഇടപാടുകള്‍ ദേശീയസുരക്ഷയ്ക്കു ഭീഷണിയാണെന്നും കൂട്ടിച്ചേര്‍ത്തു.
നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ഹണ്ടര്‍ ബൈഡനെതിരേ അന്വേഷണമുണ്ടെങ്കിലും കുറ്റങ്ങള്‍ ചുമത്തിയിട്ടില്ല.റിപ്പബ്ലിക്കൻ പാർട്ടി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ രാഷ്‌ട്രീയ പ്രേരിതമാണെന്നു വൈറ്റ്ഹൗസ് പ്രതികരിച്ചു.. ഇതേ കാരണം ഉയർത്തിക്കാട്ടി പ്രസിഡന്റ് ബൈഡനെ ഇപീച് ചെയുന്നതിനു റിപ്പബ്ലിക്കൻ   പാർട്ടിക്ക് ഭൂരിപക്ഷമുള്ള യു  എസ് പ്രതിനിധി സഭ തീരുമാനിച്ചാലും അതിശയോക്തിയില്ല
പി പി ചെറിയാൻ
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular