Wednesday, April 24, 2024
HomeUSAബൈഡന്റെ കൊച്ചുമകളുടെ വിവാഹത്തിനു മാധ്യമങ്ങൾക്കു പ്രവേശനമില്ല

ബൈഡന്റെ കൊച്ചുമകളുടെ വിവാഹത്തിനു മാധ്യമങ്ങൾക്കു പ്രവേശനമില്ല

പ്രസിഡന്റ് ജോ ബൈഡന്റെ കൊച്ചുമകൾ നവോമിയുടെ വിവാഹത്തിനു മാധ്യമ പ്രവർത്തകർക്കു പ്രവേശനമില്ല. ബൈഡന്റെ മകൻ ഹണ്ടർ ബൈഡന്റെ പുത്രിയായ നവോമി ശനിയാഴ്ചയാണ് വിവാഹിതയാവുന്നത്.

ഞായറാഴ്ച്ച നടക്കുന്ന ബൈഡന്റെ 80 ആം ജന്മദിനാഘോഷത്തിനു മാധ്യമ പ്രവർത്തകരെ വിളിക്കുമോ എന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറി വ്യക്തമാക്കിയില്ല. വിവാഹത്തിന് വിലക്കുന്നത് വധൂവരന്മാർ സ്വകാര്യത ആഗ്രഹിക്കുന്നതു കൊണ്ടാണെന്നു അവർ പറഞ്ഞു.

“നവോമിയും പീറ്റർ നീലും സ്വകാര്യത ആഗ്രഹിക്കുന്നു. മാധ്യമങ്ങളുടെ സാന്നിധ്യം അവർ ഇഷ്ടപ്പെടുന്നില്ല,” ജീൻ-പിയറി പറഞ്ഞു. രാവിലെ 11 മണിക്കു ചടങ്ങുകൾ ആരംഭിക്കുന്നതു മുതലാണ് സൗത്ത് ലോണിൽ നിരോധനം. സൗത്ത് ലോണിൽ നടക്കുന്ന ആദ്യ വിവാഹമാണിത്.

അഭിഭാഷകരാണ് നവോമിയും (27) നീലും (25). അഞ്ചു വർഷത്തെ സൗഹൃദമാണ് വിവാഹത്തിൽ എത്തിയത്.

ബൈഡന്റെയും ജിൽ ബൈഡന്റെയും കുടുംബത്തിലെ നിരവധി അംഗങ്ങൾ പങ്കെടുക്കുന്ന വിവാഹത്തിന്റെയും  ജന്മദിന ആഘോഷത്തിന്റെയും ഭാഗമായി പ്രസിഡന്റ് 2024ൽ വീണ്ടും മത്സരിക്കേണ്ടതുണ്ടോ എന്ന സ്വകാര്യ ചർച്ചകളും ഉണ്ടാവും.

വൈറ്റ് ഹൗസിൽ ഇതു വരെ 18 വിവാഹങ്ങൾ നടന്നിട്ടുണ്ട്. ജനങ്ങളുടെ വീട്ടിൽ എന്തിനാണ് നിരോധനം എന്ന് മാധ്യമങ്ങൾ ജീൻ-പിയറിയോട് ചോദിച്ചു. അവരുടെ മറുപടി ഇങ്ങിനെ ആയിരുന്നു: “അതെ, ഇത് ജനങ്ങളുടെ വീടാണ്. ഇതൊരു സുന്ദരമായ മുഹൂർത്തമാണ്. ആഹ്ളാദത്തിന്റെ മുഹൂർത്തം.”

പക്ഷെ വധൂവരന്മാരുടെ ആഗ്രഹത്തെ മാനിക്കാതെ വയ്യ എന്ന് അവർ ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular