Wednesday, April 24, 2024
HomeKeralaറോഡരികില്‍ നിന്ന 9 വയസ്സുകാരിയെ പൊക്കിയെടുത്ത് നിലത്തെറിഞ്ഞ് യുവാവിന്‍റെ ക്രൂരത; പ്രതി പിടിയില്‍

റോഡരികില്‍ നിന്ന 9 വയസ്സുകാരിയെ പൊക്കിയെടുത്ത് നിലത്തെറിഞ്ഞ് യുവാവിന്‍റെ ക്രൂരത; പ്രതി പിടിയില്‍

കാസര്‍ഗോഡ്: മഞ്ചേശ്വരം ഉദ്യാവാരില്‍ റോഡരികില്‍ നിന്ന കുട്ടിയോട് കൊടും ക്രൂരത. മാദ്രസയില്‍ പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ പൊക്കിയെടുത്ത് നിലത്തെറിഞ്ഞു.

സംഭവത്തില്‍ മഞ്ചേശ്വരം സ്വദേശി സിദ്ധിക്കാണ് പൊലീസ് കസ്റ്റഡിയിലായി.

ഇന്നു രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മദ്രസ പഠനം കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി മറ്റൊരു കുട്ടിക്കൊപ്പം റോഡില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ആണ് ആക്രമിച്ചത്. ഇയാള്‍ കുട്ടിയുടെ അടുത്തേക്ക് വരുന്നതും യാതൊരു പ്രകോപനവും കൂടാതെ കുട്ടിയെ എടുത്തെറിയുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. മഞ്ചേശ്വരം ഉദ്യാവര ജമാഅത്ത് പള്ളിക്ക് സമീപത്ത് വെച്ചായിരുന്നു സംഭവം.

റോഡരികില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ ഉപദ്രവിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പരിക്കേറ്റ കുട്ടി ചികിത്സയിലാണ്. യുവാവിന് മാനസിക പ്രശ്‌നമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.അബൂബക്കര്‍ സിദീഖ്, മുന്‍പും വിദ്യാര്‍ത്ഥികളെ ആക്രമിച്ചിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ ഇടപെട്ട ബാലാവകാശ കമ്മിഷന്‍, കര്‍ശന നടപടിയെടുക്കാന്‍ മഞ്ചേശ്വരം പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular