Connect with us
Malayali Express

Malayali Express

മൂ​ട​ൽ​മ​ഞ്ഞ് : കു​വൈ​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ർ​വി​സു​ക​ൾ താ​ളം​തെ​റ്റി

GULF

മൂ​ട​ൽ​മ​ഞ്ഞ് : കു​വൈ​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ർ​വി​സു​ക​ൾ താ​ളം​തെ​റ്റി

Published

on

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ശ​നി​യാ​ഴ്​​ച രാ​ത്രി​യു​ണ്ടാ​യ ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ് വി​മാ​ന സ​ർ​വി​സു​ക​ളെ താ​ളം തെ​റ്റി​ച്ചു. റ​ൺ​വേ കാ​ണാ​ത്ത വി​ധം മ​ഞ്ഞു​മൂ​ടി​യ​തോ​ടെ 40ഒാ​ളം വി​മാ​ന​ങ്ങ​ളാ​ണ്​ വ​ഴി​തി​രി​ച്ചു​വി​ടു​ക​യോ വൈ​കി​ക്കു​ക​യോ ചെ​യ്​​ത​ത്. ദു​ബൈ​യി​ൽ​നി​ന്നു​ള്ള ഫ്ലൈ ​ദു​ബൈ, ജ​സീ​റ എ​യ​ർ​വേ​​സ്, ദോ​ഹ​യി​ൽ​നി​ന്നു​ള്ള ​ജ​സീ​റ എ​യ​ർ​വേ​​സ്​ തു​ട​ങ്ങി ഏ​താ​നും വി​മാ​ന​ങ്ങ​ൾ സ​ർ​വി​സ്​ റ​ദ്ദാ​ക്കി.

മി​ക്ക​വാ​റും എ​ല്ലാ വി​മാ​ന​ങ്ങ​ളും മ​ണി​ക്കൂ​റു​ക​ൾ വൈ​കി​യാ​ണ്​ ഇ​റ​ങ്ങി​യ​ത്. ചി​ല വി​മാ​ന​ങ്ങ​ൾ 18 മ​ണി​ക്കൂ​ർ വ​രെ വൈ​കി. പു​ല​ർ​ച്ചെ 6.25ന്​ ​ഇ​റ​ങ്ങേ​ണ്ട മും​ബൈ​യി​ൽ​നി​ന്നു​ള്ള ജ​സീ​റ എ​യ​ർ​വേ​സ്​ ഇ​റ​ങ്ങി​യ​ത്​ ഉ​ച്ച​ക്ക്​ 2.52നാ​ണ്. 6.55ന്​ ​ഇ​റ​ങ്ങേ​ണ്ട ദു​ബൈ ജ​സീ​റ എ​യ​ർ​വേ​​സ്​ മൂ​ന്നു​മ​ണി ക​ഴി​ഞ്ഞു.​ പു​ല​ർ​ച്ചെ 3.15ന്​ ​ഇ​റ​ങ്ങേ​ണ്ട ഇൗ​ജി​പ്​​ത്​ എ​യ​ർ​ വി​മാ​നം ഇ​റ​ങ്ങി​യ​ത്​ ഉ​ച്ച​ക്ക്​ 12.14നാ​ണ്​, നാ​ലു​മ​ണി​ക്ക്​ ഇ​റ​ങ്ങേ​ണ്ട വി​മാ​നം ഇ​റ​ങ്ങി​യ​ത്​ രാ​ത്രി 9.40ന്. ​ഇ​ങ്ങ​നെ ഏ​താ​ണ്ടെ​ല്ലാ സ​ർ​വി​സു​ക​ളും വൈ​കി. ശ​നി​യാ​ഴ്​​ച രാ​ത്രി 11 മ​ണി മു​ത​ൽ ആ​ണ്​ പ്ര​ശ്​​നം രൂ​ക്ഷ​മാ​യ​ത്. പു​ല​ർ​ച്ചെ അ​ഞ്ചു​മ​ണി​യോ​ടെ അ​ന്ത​രീ​ക്ഷം തെ​ളി​ഞ്ഞു. ധാ​ക്ക​യി​ൽ​നി​ന്നു​ള്ള ജ​സീ​റ എ​യ​ർ​വേ​​സ്, ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള എ​യ​ർ ഇ​ന്ത്യ തു​ട​ങ്ങി ഏ​താ​നും വി​മാ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ്​ മ​ഞ്ഞി​നെ അ​വ​ഗ​ണി​ച്ച്​ ഇ​റ​ക്കാ​ൻ ത​യാ​റാ​യ​ത്. മ​റ്റു പ​ല​തും ദു​ബൈ, ഇ​റാ​ൻ, മും​ബൈ, സൗ​ദി തു​ട​ങ്ങി പ​ല​യി​ട​ത്തേ​ക്കും വ​ഴി​തി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു.

Continue Reading

Latest News