Connect with us
Malayali Express

Malayali Express

യു.എ.ഇയിൽ പൊതുമാപ്പ് കാലാവധി നീട്ടി

GULF

യു.എ.ഇയിൽ പൊതുമാപ്പ് കാലാവധി നീട്ടി

Published

on

ദുബൈ: യു.എ.ഇയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി നീട്ടി. ഈ മാസം 31 വരെയാണ് പൊതുമാപ്പിന്‍റെ ആനുകൂല്യം ലഭിക്കുക. ആഗസ്റ്റിൽ ആരംഭിച്ച പൊതുമാപ്പ് ഇത് രണ്ടാം തവണയാണ് നീട്ടുന്നത്. നവംബർ 30ന് അവസാനിച്ച ആനുകൂല്യമാണ് ഇപ്പോൾ നീട്ടി നൽകിയത്.

യു.എ.ഇ അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ച 2013 ല്‍ 62,000 പേരാണ് രേഖകള്‍ ശരിയാക്കിയതും ശിക്ഷകൂടാതെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയതും. രണ്ട് മാസമായിരുന്നു അന്ന് പൊതുമാപ്പിന്‍റെ കാലാവധി.

Continue Reading

Latest News