Connect with us
Malayali Express

Malayali Express

ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിൽ കുട്ടികളുടെ വർഷം സമാപിച്ചു

EUROPE

ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിൽ കുട്ടികളുടെ വർഷം സമാപിച്ചു

Published

on

ബിജു കുന്നയ്‌ക്കാട്ട്

ബർമിങ്ങാം∙ ഗ്രേറ്റ് ബ്രിട്ടൺ സിറോ മലബാർ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയിലെ കുട്ടികളുടെ വർഷത്തിന്റെ സമാപനം ബിർമിങ്ങാമിലെ ബഥേൽ കൺവൻഷൻ സെന്ററിൽ ഇന്നലെ നടന്നു. സിറോ മലബാർ സഭയുടെ തലവനും പിതാവുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമാപന ചടങ്ങുകളിൽ മുഖ്യാതിഥി ആയിരുന്നു. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, വികാരി ജനറാൾമാരായ ഫാ. സജിമോൻ മലയിൽ പുത്തൻപുരയിൽ, റെവ. ഡോ. മാത്യു ചൂരപൊയ്കയിൽ, രൂപതയിൽ ശുശ്രൂഷ ചെയ്യുന്ന വൈദികർ, സന്യാസിനികൾ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കുചേർന്നു.

പന്ത്രണ്ട് വയസ് മുതൽ കുട്ടികൾ തങ്ങളുടെ ദൈവവിളിയെക്കുറിച്ചു ഗൗരവമായി ചിന്തിക്കണമെന്ന് കർദിനാൾ മാർ ആലഞ്ചേരി സുവിശേഷസന്ദേശത്തിൽ പറഞ്ഞു. ബർമിങ്ങാമിലെ ബഥേൽ കൺവൻഷൻ സെന്റർ നിറഞ്ഞു കുട്ടികളും മുതിർന്നവരും എത്തിയ സമ്മേളനത്തിൽ വികാരി ജനറാൾ ഫാ. സജിമോൻ മലയിൽപുത്തൻപുരയിൽ സ്വാഗതമാശംസിച്ചു.

ഉദ്ഘാടനത്തിനു ശേഷം നടന്ന വി. കുർബാനയിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി കാർമികത്വം വഹിച്ചു. ഫാ. സെബാസ്റ്റ്യൻ ചാമക്കാലയുടെ ശിക്ഷണത്തിൽ പരിശീലനം നേടിയ കുട്ടികളുടെ നേതൃത്വത്തിലുള്ള ഗായകസംഘം വി. കുർബാനയിൽ ഗാനങ്ങൾ ആലപിച്ചു. ബൈബിൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഉച്ചകഴിഞ്ഞു നടന്നു. ഓല സ്റ്റെയിന്റെ അനുഭവസാക്ഷ്യം, പൗരസ്ത്യ സുറിയാനി പണ്ഡിതരായ ഡേവിഡ് വെൽസ്, സെബാസ്റ്റ്യൻ ബ്രോക് എന്നിവർ നയിച്ച ക്ലാസുകളും നടത്തപ്പെട്ടു. സിറോ മലബാർ സഭയുടെ ലഘുചരിത്രവും ഭരണക്രമവും ഉൾക്കൊള്ളിച്ചുള്ള ഡോക്യുമെന്ററി അവതരിപ്പിക്കപ്പെട്ടു.

യുവജനവർഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും കർദ്ദിനാൾ മാർ ജോർജ് അലഞ്ചേരി നിർവഹിച്ചു. രൂപതയുടെ വാർഷിക ബുള്ളറ്റിനായ ‘ദനഹ’യുടെ പ്രകാശനവും മാർ ആലഞ്ചേരി നിർവ്വഹിച്ചു.

Continue Reading

Latest News