Connect with us
Malayali Express

Malayali Express

മാറ്റങ്ങളെ വരവേറ്റ് ജർമനിയിലെ ഡിസംബർ

EUROPE

മാറ്റങ്ങളെ വരവേറ്റ് ജർമനിയിലെ ഡിസംബർ

Published

on

ജോസ് കുമ്പിളുവേലിൽ

ബർലിൻ : പുതിയ മാസം പിറക്കുമ്പോൾ പതിവുള്ള മാറ്റങ്ങളുമായി ഡിസംബറെത്തി. ട്രെയിൻ ടിക്കറ്റ് നിരക്ക് കൂടുന്നതാണ് സാധാരണ പൗരൻമാരെ നേരിട്ടു ബാധിക്കുന്ന മാറ്റങ്ങളിൽ പ്രധാനം. ഇതിനൊപ്പം ഓൺലൈൻ ഷോപ്പിങ് കൂടുതൽ എളുപ്പമാക്കാനുള്ള നിർദേശങ്ങളും ഡിസംബറിൽ നടപ്പാകും.
ഡിസംബർ ഒമ്പതിനാണ് പുതുക്കിയ ട്രെയിൻ യാത്രാ നിരക്കുകൾ നിലവിൽ വരുന്നത്. റിഡക്ഷനില്ലാത്ത ടിക്കറ്റുകൾക്ക് ശരാശരി 1.9 യൂറോ ചെലവേറും. ഡിസംബർ എട്ടിനു മുൻപ് മുൻകൂർ എടുത്തു വയ്ക്കുന്ന ടിക്കറ്റുകൾക്ക് ഏതാനും മാസത്തേക്ക് നിരക്ക് വർധന ബാധകമാകില്ല.

അതേസമയം, ട്രെയിനിൽ കയറിയ ശേഷം എടുക്കുന്ന ടിക്കറ്റുകൾക്ക് അധികം ചാർജ് നൽകേണ്ടതായും വരും. 12.50 യൂറോ ആയിരുന്നത് 19 യൂറോ ആയാണ് വർധിപ്പിച്ചിരിക്കുന്നത്. 52 ശതമാനം വർധന. ബാൻകാർഡ് 2.9 ശതമാനം അധികച്ചെലവ് വരുത്തും.

ഡിസംബർ മൂന്നു മുതലാണ് ഓൺലൈൻ ഷോപ്പിങ് വ്യവസ്ഥകളിൽ മാറ്റം വരുന്നത്. ആക്സസ് ബാരിയറുകൾ പൂർണമായി നീക്കം ചെയ്വാനാണ് യൂറോപ്യൻ യൂണിയൻ തീരുമാനം. ഇതു പ്രകാരം യൂറോപ്യൻ യൂണിയനിൽ എവിടെയുമുള്ള ഉപയോക്താക്കൾക്ക് ഒരേ വ്യവസ്ഥകളായിരിക്കും ബാധകമാകുക.

Continue Reading

Latest News