Wednesday, April 24, 2024
HomeGulf1400 മെട്രോ ട്രിപ്, 700 അധിക ടാക്സി; ലോകകപ്പിനൊരുങ്ങി ആര്‍.ടി.എ

1400 മെട്രോ ട്രിപ്, 700 അധിക ടാക്സി; ലോകകപ്പിനൊരുങ്ങി ആര്‍.ടി.എ

ദുബൈ: ലോകകപ്പിനെത്തുന്നവരുടെ തിരക്ക് മുന്നില്‍ക്കണ്ട് ഒരുക്കങ്ങളുമായി ദുബൈ ഗതാഗത വകുപ്പ് (ആര്‍.ടി.എ). ദിവസവും 1400 മെട്രോ ട്രിപ്പുകളും 700 അധിക ടാക്സി സര്‍വിസുകളും നടത്തുമെന്ന് ആര്‍.ടി.എ അറിയിച്ചു.

60 പൊതുഗതാഗത ബസുകള്‍ അധികമായി ഓടും. മണിക്കൂറില്‍ 1200 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന രീതിയില്‍ മൂന്ന് ജലഗതാഗത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.

ഫാന്‍ സോണിലേക്കും ഫാന്‍ ഫെസ്റ്റിലേക്കും എത്തുന്നവര്‍ക്ക് സൗകര്യമൊരുക്കാന്‍ ലക്ഷ്യമിട്ടാണ് കൂടുതല്‍ സര്‍വിസ് ഏര്‍പ്പെടുത്തിയത്. നിലവിലെ 11,310 ടാക്സികള്‍ക്കു പുറമെയാണ് 700 ടാക്സി കൂടുതല്‍ ഓടുന്നത്. ഫിഫയുടെ ഔദ്യോഗിക ഫാന്‍ ഫെസ്റ്റ് നടക്കുന്ന ദുബൈ ഹാര്‍ബര്‍ ലക്ഷ്യമിട്ടാണ് ജലഗതാഗത സംവിധാനം ശക്തമാക്കിയത്. ബ്ലൂ വാട്ടേഴ്സ് ഐലന്‍ഡില്‍നിന്ന് ബോട്ടില്‍ ദുബൈ ഹാര്‍ബറിലെത്തി കളി കാണാം. 25 ദിര്‍ഹം മുതല്‍ 35 ദിര്‍ഹം വരെയാണ് ടിക്കറ്റ് നിരക്ക്. ഗതാഗതക്കുരുക്കുണ്ടാകാതിരിക്കാന്‍ പൊലീസും ആര്‍.ടി.എയും പ്രത്യേക സംവിധാനമൊരുക്കുന്നുണ്ട്. ദുബൈ മീഡിയ സിറ്റി, ബറസ്തി, സീറോ ഗ്രാവിറ്റി എന്നിവിടങ്ങളിലെ ഫാന്‍ സോണുകളിലെത്തുന്നവര്‍ക്കും ആര്‍.ടി.എയുടെ സഹായമുണ്ടാകും.

ലോകകപ്പ് യാത്രക്കാരുടെ ഷട്ടില്‍ വിമാന സര്‍വിസ് നടക്കുന്ന ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്ക് പ്രത്യേക ബസുകള്‍ സര്‍വിസ് നടത്തും. ഇതിനു പുറമെ, വിമാനത്താവളത്തിനും എക്സ്പോ മെട്രോ സ്റ്റേഷനുമിടയില്‍ എഫ്-55 നമ്ബര്‍ ബസ് സര്‍വിസ് നടത്തും.പുലര്‍ച്ച അഞ്ചു മുതല്‍ രാത്രി 12 വരെ 30 മിനിറ്റ് ഇടവേളയിലായിരിക്കും സര്‍വിസ്. ഈ റൂട്ടില്‍ രാത്രി 10 മുതല്‍ പുലര്‍ച്ച അഞ്ചു വരെ എന്‍-55

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular