Tuesday, April 23, 2024
HomeKerala38 കുപ്പി വിദേശ മദ്യവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

38 കുപ്പി വിദേശ മദ്യവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

ക്തികുളങ്ങര: മണിയത്ത് മുക്കിന് സമീപം അനധികൃത വില്‍പനക്കായി സൈക്കിളില്‍ കൊണ്ടുവന്ന 38 കുപ്പി വിദേശ മദ്യവുമായി മധ്യവയസ്‌കന്‍ പോലീസ് പിടിയില്‍.

കണ്ണാട്ടുകുടി ക്ഷേത്രത്തിന് സമീപം വിശാഖത്തില്‍ ഹരീന്ദ്രനാണ് (57) ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. ബിവറേജസ് കോര്‍പറേഷന്‍റെ വിവിധ ഔട്ട്‌ലെറ്റുകളില്‍ നിന്നും പലപ്പോഴായി വാങ്ങി ശേഖരിച്ച മദ്യം ഇരട്ടി വിലക്ക് വിറ്റുവരികയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ 11.640 ലിറ്റര്‍ വിദേശ മദ്യവും മദ്യ വില്‍പനയിലൂടെ സമ്ബാദിച്ച 2190 രൂപയും ഇയാളില്‍നിന്ന് പിടിച്ചെടുത്തു.

ശക്തികുളങ്ങര ഇന്‍സ്‌പെക്ടര്‍ ബിനു വര്‍ഗീസിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് എസ്.ഐമാരായ ആശ, രാജീവന്‍, അജയന്‍, എസ്.സി.പി.ഒ അബു താഹിര്‍, സി.പി.ഒ ക്രിസ്റ്റഫര്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular