Friday, April 19, 2024
HomeKeralaക്രൂര കൊലപാതകത്തിന് പിന്നില്‍ ലഹരി ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കം; ഫ്ലാറ്റ് വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

ക്രൂര കൊലപാതകത്തിന് പിന്നില്‍ ലഹരി ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കം; ഫ്ലാറ്റ് വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

റണാകുളം: കൊച്ചിയെ ഞെട്ടിച്ച കാക്കനാട് ഫ്ലാറ്റ് കൊലപാതക കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു.
കൊലപാതകം നടന്ന് എണ്‍പത്തിയഞ്ചാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. ഇന്‍ഫോപാര്‍ക്കിന് സമീപം ഇടച്ചിറയിലെ ഓക്സോണിയ ഫ്ലാറ്റില്‍ ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് രാത്രിയാണ് മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണ്‍ കൊല്ലപ്പെട്ടത്. പ്രതി കോഴിക്കോട് പയ്യോളി സ്വദേശി അര്‍ഷാദ്.

കൊലക്കുറ്റത്തിന് പുറമെ, പ്രതിയ്ക്കെതിരെ മോഷണം, തെളിവ് നശിപ്പിക്കല്‍ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. കേസില്‍ നൂറിലേറെ തെളിവുകളുണ്ടെന്നും കുറ്റപത്രത്തിലുണ്ട്. കൊലപാതകം നടന്ന രാത്രി കൊല്ലപ്പെട്ട സജീവ് കൃഷ്ണനും പ്രതി അര്‍ഷാദും തമ്മില്‍ ഫ്ലാറ്റില്‍ വെച്ച്‌ തര്‍ക്കമുണ്ടായിരുന്നു. തന്റെ കൈയ്യില്‍ നിന്ന് അര്‍ഷാദ് വാങ്ങിയ ലഹരി മരുന്നിന്റെ പണം നല്‍കാത്തത് സജീവ് ചോദ്യം ചെയ്തതാണ് തര്‍ക്കത്തിനിടയാക്കിയത്. തുടര്‍ന്നായിരുന്നു ക്രൂരമായ കൊലപാതകം. കൃത്യം നടത്തിയ പ്രതി മൃതദേഹം ഫ്ലാറ്റിലെ മാലിന്യക്കുഴിയില്‍ നിക്ഷേപിച്ച്‌ മുങ്ങുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാസര്‍കോട് മഞ്ചേശ്വരത്ത് വെച്ചാണ് പിടിയിലായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular