Connect with us
Malayali Express

Malayali Express

വൈകല്യത്തെ മലര്‍ത്തിയടിച്ച രാജേഷ് ‘ലോക സുന്ദരന്‍’

HEALTH

വൈകല്യത്തെ മലര്‍ത്തിയടിച്ച രാജേഷ് ‘ലോക സുന്ദരന്‍’

Published

on

കൊല്ലം: തന്റെ സ്വാധീനമില്ലാത്ത കാലുകൊണ്ട് രാജേഷ് ജോണ്‍ എന്ന മുപ്പതുകാരന്‍ ഓടിക്കയറിയത് ലോകത്തിന്റെ നെറുകയിലേക്കാണ്. ശരീര സൗന്ദര്യത്തില്‍ അംഗപരിമിതരുടെ വിഭാഗത്തില്‍ രണ്ട് തവണ ലോകചാമ്ബ്യന്‍. മൂന്ന് തവണ മിസ്റ്റര്‍ ഇന്ത്യ, അഞ്ച് തവണ മിസ്റ്റര്‍ കേരള എന്നിങ്ങനെ പോകുന്നു ഏനാത്ത് മെതുകുമ്മേല്‍ ഉമ്മരപ്പള്ളിയില്‍ വീട്ടില്‍ ജോണ്‍-ഓമന ദമ്ബതികളുടെ മകന്‍ രാജേഷ് ജോണിന്റെ നേട്ടങ്ങള്‍.

നവംബറില്‍ ഉക്രെയിനില്‍ വേള്‍ഡ് ഫിറ്റ്നസ് ഫെഡറേഷന്‍ സംഘടിപ്പിച്ച നാഷണല്‍ അമച്വര്‍ ബോഡി ബില്‍ഡിംഗ് അസോസിയേഷന്റെ ലോക ചാമ്ബ്യന്‍ഷിപ്പില്‍ രാജേഷ് സ്വര്‍ണം നേടി. കഴിഞ്ഞ വര്‍ഷം അയര്‍ലന്‍ഡില്‍ നടന്ന ഇതേ മത്സരത്തിലും രാജേഷായിരുന്നു ചാമ്ബ്യന്‍. 25 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളെ പിന്തള്ളിയായിരുന്നു തുടര്‍ച്ചയായ ഈ വിജയം. 2019ല്‍ നടക്കുന്ന മിസ്റ്റര്‍ ഒളിമ്ബ്യന്‍ ചാമ്ബ്യന്‍ഷിപ്പിലേക്കും സെലക്‌ഷന്‍ ലഭിച്ചിട്ടുണ്ട്. ഇല്ലായ്മകളോട് മല്ലടിക്കുന്ന കുടുംബത്തില്‍ പ്രതീക്ഷകളുമായി പിറന്ന മകന്റെ ഒരുകാലിനുള്ള വൈകല്യം ബോദ്ധ്യമായപ്പോള്‍ അച്ഛനമ്മമാരും തളര്‍ന്നു. ഇരുപതാമത്തെ വയസില്‍ ഒരു സുഹൃത്താണ് രാജേഷിനെ ജിംനേഷ്യത്തില്‍ കൊണ്ടുപോകുന്നത്. പിന്നീട് കഠിന പ്രയത്നത്തിലൂടെ വിധിയെ വെല്ലുവിളിച്ച്‌ ശരീരത്തെ മെരുക്കിയെടുത്തു. ഫിറ്റനസ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി വി.സി. അരുണ്‍കുമാറാണ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ രാജേഷിനെ പ്രോത്സാഹിപ്പിച്ചത്. സാമ്ബത്തിക ബുദ്ധിമുട്ട് കാരണം മടിച്ചപ്പോള്‍ കൂട്ടുകാര്‍ സഹായത്തിനെത്തി. ആത്മവിശ്വാസം വളര്‍ന്നതോടെ പിന്നീട് ബാങ്ക് വായ്പയെടുത്ത് മത്സരങ്ങളില്‍ പങ്കെടുത്തു. ഇപ്പോള്‍ സ്പോണ്‍സര്‍മാരുടെ സഹായത്തോടെ കുളക്കട പാലം ജംഗ്ഷനില്‍ ഫിറ്റ്നസ് ക്ളബ് നടത്തിവരികയാണ്.
രാജേഷിന്റെ ഫോണ്‍ : 9446112620.

‘വൈകല്യം ശാപമായി കരുതാതെ അതിനെ എങ്ങനെ നേട്ടമാക്കാമെന്ന് ചിന്തിക്കുന്നതിലാണ് വിജയം.

ചിട്ടയായ പരിശീലനമാണ് എന്നെ വിജയത്തിലെത്തിക്കുന്നത്.

Continue Reading

Latest News