Saturday, April 20, 2024
HomeUSAഹൗസിൽ ഭൂരിപക്ഷം ഉറപ്പില്ല, ഗർഭഛിദ്ര നിയമം വഴിമുട്ടുമെന്നു ബൈഡൻ

ഹൗസിൽ ഭൂരിപക്ഷം ഉറപ്പില്ല, ഗർഭഛിദ്ര നിയമം വഴിമുട്ടുമെന്നു ബൈഡൻ

ഗർഭഛിദ്ര അവകാശത്തിൽ ഏകീകൃത നിയമം ഉണ്ടാക്കാൻ കഴിയുന്ന ഭൂരിപക്ഷം ഡെമോക്രാറ്റുകൾക്കു കോൺഗ്രസിൽ ലഭിക്കുമെന്ന പ്രതീക്ഷ ഇല്ലെന്നു പ്രസിഡന്റ് ജോ ബൈഡൻ. യുഎസ് ഹൗസിൽ ഭൂരിപക്ഷത്തിനു 218 സീറ്റ് വേണം എന്നിരിക്കെ പാർട്ടി അതിനോട് വളരെ അടുത്തെത്തി എന്ന് ഇന്തോനേഷ്യയിലെ ബാലിയിൽ മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. “പക്ഷെ ഭൂരിപക്ഷം കിട്ടുമെന്ന് എനിക്കുറപ്പില്ല.”

തിങ്കളാഴ്ച വൈകിട്ടത്തെ നില റിപ്പബ്ലിക്കൻ പാർട്ടി 212 ജയിച്ചു എന്നതാണ്. ഡെമോക്രാറ്റ്സിനു 204 എത്തി. ശേഷിക്കുന്ന 19ൽ ഭരണകക്ഷിക്ക് 14 സീറ്റ് കൂടി കിട്ടിയാലേ ഭൂരിപക്ഷം തികയൂ. “വളരെ അടുത്ത്, പക്ഷെ എത്തുമെന്ന് എനിക്ക് തോന്നുന്നില്ല,” ബൈഡൻ പറഞ്ഞു.

ഇടക്കാല തിരഞ്ഞെടുപ്പിൽ ഗർഭഛിദ അവകാശം വലിയൊരു വിഷയം ആയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular