Wednesday, April 24, 2024
HomeIndiaകള്ളപ്പണം വെളുപ്പിക്കല്‍: നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ജാമ്യം

കള്ളപ്പണം വെളുപ്പിക്കല്‍: നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ജാമ്യം

ന്യൂഡല്‍ഹി: സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട 200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് മുന്‍കൂര്‍ ജാമ്യം.

ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ വ്യക്തിഗത ബോണ്ടും തുല്യ തുകയില്‍ ഒരു ജാമ്യത്തിലുമാണ് ജഡ്ജി ശൈലേന്ദര്‍ മാലിക് ജാമ്യം നല്‍കിയത്. ചൊവ്വാഴ്ച ഇടക്കാല ജാമ്യം അവസാനിച്ചതിന് പിന്നാലെ ജാക്വിലിന്‍ ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ എത്തിയിരുന്നു.

പിക്ക് ആന്റ് ചൂസ് പോളിസി നടപ്പാക്കരുതെന്ന് ജാമ്യ വാദത്തിനിടെ ജഡ്ജി ഇഡിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്തുകൊണ്ടാണ് ജാക്വിലിനെ അറസ്റ്റ് ചെയ്യാത്തതെന്നും കേസില്‍ വ്യത്യസ്ത മാനദണ്ഡങ്ങള്‍ സ്വീകരിക്കുന്നതെന്നും കോടതി ചോദിച്ചു.

സുകേഷ് ചന്ദ്രശേഖര്‍ മുഖ്യപ്രതിയായ സാമ്ബത്തിക തട്ടിപ്പ് കേസിലാണ് ജാക്വലിന്‍ അന്വേഷണം നേരിടുന്നത്. സുകേഷ് ചന്ദ്രശേഖര്‍ ഏഴ് കോടിയിലധികം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് ജാക്വിലിന് സമ്മാനമായി നല്‍കിയത്. താരത്തിനും കുടുംബാംഗങ്ങള്‍ക്കും അദ്ദേഹം വിലപിടിപ്പുള്ള കാറുകള്‍, വിലകൂടിയ ബാഗുകള്‍, വസ്ത്രങ്ങള്‍, ഷൂകള്‍, വിലകൂടിയ വാച്ചുകള്‍ എന്നിവ സമ്മാനമായി നല്‍കിയിരുന്നു.

മുന്‍ ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രൊമോട്ടര്‍ ശിവീന്ദര്‍ മോഹന്‍ സിങ്ങിന്റെ ഭാര്യ അദിതി സിംഗ് ഉള്‍പ്പെടെയുള്ള ഉന്നത വ്യക്തികളെ വഞ്ചിച്ച കേസിലാണ് സുകേഷ് ചന്ദ്രശേഖര്‍ ജയിലില്‍ കഴിയുന്നത്. കേസുമായി ബന്ധപ്പെട്ട് സെപ്റ്റംബറില്‍ ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ ഡല്‍ഹി പോലീസിന്റെ സാമ്ബത്തിക കുറ്റകൃത്യ വിഭാഗം എട്ട് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. ഇതേ കേസില്‍ നടി നോറ ഫത്തേഹിയെയും ഇഡി ചോദ്യം ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular