Thursday, April 25, 2024
HomeKeralaനിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ 25-കാരനെ കാപ്പ ചുമത്തി നാടുകടത്തി

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ 25-കാരനെ കാപ്പ ചുമത്തി നാടുകടത്തി

ട്ടാമ്ബി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ 25-കാരനെ കാപ്പ ചുമത്തി നാടുകടത്തി. വിളയൂര്‍ കരിങ്ങനാട്കുണ്ട് പടിഞ്ഞാക്കര വീട്ടില്‍ ഷാഹുല്‍ ഹമീദിനെ (25) യാണ് പൊലീസ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (കാപ്പ) ചുമത്തി നാടുകടത്തിയത്.

കൊപ്പം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഇയാള്‍ താമസം. പട്ടാമ്ബി താലൂക്ക് പരിധിയില്‍ പ്രവേശിക്കുന്നതില്‍നിന്നും ഒരു വര്‍ഷത്തേക്കാണ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഉത്തരവ് ലംഘിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്നതാണ്. സ്വേച്ഛയാല്‍ ദേഹോപദ്രവം ഏല്‍പ്പിക്കുക, കുറ്റകരമായി വസ്തു കൈയേറ്റം ചെയ്യുക, കുറ്റകരമായി ഭയപ്പെടുത്തുക, അശ്ലീലപദപ്രയോഗം നടത്തുക, നിയമവിരുദ്ധമായി വീടുകളില്‍ അതിക്രമിച്ച്‌ കയറി ദേഹോപദ്രവം ഉണ്ടാക്കുക, കുറ്റകരമായ വസ്തു കൈയേറ്റം നടത്തുക, സ്ത്രീകളെ മാനഹാനി വരുത്തണമെന്നുള്ള ഉദ്ദേശത്തോടുകൂടി കയ്യേറ്റം ചെയ്യുക, സ്ത്രീയെ അന്യായമായി കടത്തിക്കൊണ്ടു പോകുക എന്നീ കുറ്റങ്ങള്‍ക്കാണ് കാപ്പ ചുമത്തിയിട്ടുള്ളത്. പാലക്കാട് ജില്ല പൊലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ ശിപാര്‍ശയിലാണ് നടപടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular