ചെങ്ങമനാട് വാണീകളേബരം വായനശാലയുടെ നേതൃത്വത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ശാസ്ത്ര ചരിത്ര സദസ്സ് ചെങ്ങമനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി. ചെങ്ങമനാട് ഗവ. ഹൈസ്കൂൾ ടീച്ചർ ശ്രീമതി. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ. എം. ആർ സുരേന്ദ്രൻ ക്ലാസ് എടുത്തു. വായനശാല പ്രസിഡൻറ് ശ്രീ. ജോണി തോട്ടുങ്ങൽ, സെക്രട്ടറി ശ്രീ. പി. കെ രാജൻ, വൈസ് പ്രസിഡൻറ് ശ്രീമതി കെ. എൽ ശാന്തകുമാരി, താലൂക്ക് മെമ്പർ ശ്രീ. എ. എസ് ജയകുമാർ, ശ്രീ. ബാലചന്ദ്രൻ കാഞ്ഞിലി, ശ്രീ. സനീഷ് ചെങ്ങമനാട്, ശ്രീമതി. തങ്കമണിയമ്മ, കെ. എസ് രഘു എന്നിവർ നേതൃത്വം നൽകി.