Tuesday, April 23, 2024
HomeAsiaസെമി തോല്‍വിയ്‌ക്ക് പിന്നാലെ ഇന്ത്യയെ ട്രോളി ട്വീറ്റുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി

സെമി തോല്‍വിയ്‌ക്ക് പിന്നാലെ ഇന്ത്യയെ ട്രോളി ട്വീറ്റുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി

സ്ളാമാബാദ്: ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ജൈത്രയാത്ര കഴിഞ്ഞ ദിവസത്തെ ഇംഗ്ളണ്ടിനോടുള‌ള സെമി ഫൈനലിലെ കനത്ത തോല്‍വിയോടെ അവസാനിച്ചിരുന്നു.

ഇന്ത്യയുടെ മത്സര ഫലത്തെ ട്രോളിയും ഫൈനലില്‍ പാകിസ്ഥാന്റെ മത്സരത്തെ സൂചിപ്പിച്ചും ട്വീറ്റ് ചെയ്‌തിരിക്കുകയാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ‘അപ്പോള്‍ ഞായറാഴ്‌ച 152-0 vs 170-0’ എന്നാണ് ഷഹബാസിന്റെ ട്വീറ്റ്.

ഇത് ഫൈനലിസ്‌റ്റുകളായ പാകിസ്ഥാന്റെയും ഇംഗ്ളണ്ടിന്റെയും ഇന്ത്യയ്‌ക്കെതിരായ സ്‌കോറുകളാണ്. കഴിഞ്ഞ ദിവസം ഇംഗ്ളണ്ടിന്റെ വിജയം പത്ത് വിക്കറ്റിനായിരുന്നു. 2021ല്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യയെ ലോകകപ്പ് ചരിത്രത്തിലാദ്യമായി പാകിസ്ഥാന്‍ തോല്‍പ്പിച്ചതും 10 വിക്കറ്റിനായിരുന്നു. ഈ സ്‌കോറുകളാണ് ഷഹബാസ് ടീമുകളുടെ പേരിന് പകരം ട്വീറ്റ് ചെയ്‌തത്.

ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം തീര്‍ത്തും ദുര്‍ബലം എന്ന് തോന്നിക്കുന്ന രീതിയിലായിരുന്നു ഇംഗ്ളീഷ് നായകന്‍ ജോസ് ബട്‌ലറുടെയും അലക്‌സ് ഹെയ്‌ല്‍സിന്റെയും ബാറ്റിംഗ്. നാല് ഓവര്‍ ബാക്കി നില്‍ക്കെയാണ് ബൗണ്ടറിയിലൂടെ അവര്‍ ലക്ഷ്യം മറികടന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയുയര്‍ത്തിയ ലക്ഷ്യം പാക് ഓപ്പണര്‍മാരായ നായകന്‍ ബാബ‌ര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവര്‍ ചേര്‍ന്ന് മറികടന്നിരുന്നു.

ഇത്തവണത്തെ പരാജയത്തിന് ബൗളര്‍മാരെ പഴിച്ചാണ് ക്യാപ്‌റ്റന്‍ രോഹിത്ത് ശര്‍മ്മ സംസാരിച്ചത്. എന്നാല്‍ ടി20യില്‍ ശക്തമായ തുടക്കം വേണമായിരുന്നുവെന്നാണ് കോച്ച്‌ രാഹുല്‍ ദ്രാവിഡ് പരാജയത്തെക്കുറിച്ച്‌ പ്രതികരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular