Connect with us
Malayali Express

Malayali Express

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയില്ല; പൊലീസുകാരുടെ ശമ്ബളം പിടിച്ചെടുത്തു

KERALA

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയില്ല; പൊലീസുകാരുടെ ശമ്ബളം പിടിച്ചെടുത്തു

Published

on

തൊടുപുഴ: പ്രളയത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്ബളം നല്‍കാന്‍ തയ്യാറാവാതിരുന്ന പൊലീസുകാരുടെ ശമ്ബളം പിടിച്ചെടുത്തു. ഇടുക്കി ജില്ലയിലെ പൊലീസുകാരുടെ ശമ്ബളമാണ് പിടിച്ചെടുത്തത്.

ഇതിനെതിരെ ഒരു പൊലീസുകാരന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. ഇവരുടെ സെപ്തംബറിലെ ശമ്ബളമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിടിച്ചെടുത്തത്. 30 ദിവസത്തെ ലീവ് സറണ്ടര്‍ വഴി സാലറി പിടിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശമ്ബളം നല്‍കാതെ വിട്ടുനില്‍ക്കുന്നത് ജില്ലയിലെ പൊലീസ് സേനയ്ക്ക് നാണക്കേടാണെന്ന് പറഞ്ഞ,് ഏത് വിധേനയും പൊലീസുകാരില്‍ നിന്നും സമ്മതപത്രം വാങ്ങിയെടുക്കണം എന്ന് പറഞ്ഞ് ഉന്നതദ ഉദ്യോഗസ്ഥരില്‍ നിന്നും സമ്മര്‍ദ്ദം വന്നതായാണ് സൂചന.

സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ള ഭീഷണികള്‍ ചില ഡിവൈഎസ്പിമാര്‍ ഉയര്‍ത്തിയിരുന്നതായും പറയപ്പെടുന്നു. വിസമ്മത പത്രം നല്‍കിയ പൊലീസുകാരെ മൂന്നാറിലെ നീലക്കുറിഞ്ഞി സീസണില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിക്കയച്ചതും വിവാദമായിരുന്നു.

Continue Reading

Latest News