Friday, April 19, 2024
HomeUSAഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയെ പിന്തുണച്ചു എലോൺ മസ്‌ക്

ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയെ പിന്തുണച്ചു എലോൺ മസ്‌ക്

അമേരിക്കൻ ജനത റിപ്പബ്ലിക്കൻ കോൺഗ്രസിനു വേണ്ടി വോട്ട് ചെയ്യണമെന്നു ട്വിറ്ററിനെ നിഷ്‌പക്ഷവും സ്വാതന്ത്ര്യവുമായ അഭിപ്രായ പ്രകടനത്തിനു വേദിയാക്കുമെന്നു പ്രഖ്യാപിച്ച എലോൺ മസ്‌ക് തിങ്കളാഴ്ച  ആഹ്വാനം ചെയ്തു. $44 ബില്യൺ ഡോളറിനു ട്വിറ്റർ വാങ്ങിയ ലോകത്തെ ഏറ്റവും വലിയ ധനികൻ 115 മില്യൺ ആരാധകരോടു പറഞ്ഞു: “പ്രസിഡന്റ് ഡെമോക്രാറ്റ് ആയതു കൊണ്ടു കോൺഗ്രസ് റിപ്പബ്ലിക്കൻ പാർട്ടി നേടാൻ വേണ്ടി വോട്ട് ചെയ്യുക.

“പാർട്ടികളിൽ ഉറച്ചു നിൽക്കുന്നവർ മറ്റൊരു പാർട്ടിക്കു വോട്ട് ചെയ്യില്ല. അതു കൊണ്ടു നിഷ്‌പക്ഷരായി നിൽക്കുന്ന വോട്ടർമാരാണ് തിരഞ്ഞെടുപ്പിൽ തീരുമാനം ഉണ്ടാക്കുന്നത്.”

ആരാധകർ പലരും ട്വിറ്ററിൽ അദ്ദേഹത്തെ അപലപിച്ചു.

“അതാണ്. ഞാൻ 60 വർഷം അമേരിക്കൻ പൗരനായിരുന്നിട്ടു ഇത്ര മോശപ്പെട്ട ഒരു സി ഇ ഒയെ കണ്ടിട്ടില്ല. ട്രംപ് തിരിച്ചു വന്നാൽ ഞാൻ ഓസ്ട്രേലിയയിലേക്കു പോകും,” ഒരാൾ എഴുതി.

മറ്റൊരാൾ പറഞ്ഞു: “ഒരു ശതകോടീശ്വരൻ ജനങ്ങളോട് പറയുന്നു എങ്ങിനെ വോട്ട് ചെയ്യണമെന്ന്. അവിശ്വസനീയം.”

ഏപ്രിലിൽ, ട്വിറ്ററിൽ കടുത്ത രാഷ്ട്രീയ വിഭാഗീയത ഉയർന്നപ്പോൾ ട്വിറ്റർ രാഷ്ട്രീയ നിഷ്‌പക്ഷത പാലിച്ചാൽ മാത്രമേ ജനങ്ങളുടെ വിശ്വാസം ആർജിക്കാൻ കഴിയൂ എന്ന് മസ്‌ക് പറഞ്ഞിരുന്നു. “ഫലത്തിൽ തീവ്ര വലതു പക്ഷത്തേയും തീവ്ര ഇടതു പക്ഷത്തേയും ഒന്നു പോലെ അസ്വസ്ഥരാക്കണം,” അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular