Connect with us
Malayali Express

Malayali Express

ഹുക്ക വലിക്കുന്ന വീഡിയോ പ്രചരിപ്പിച്ചു; നിയമനടപടി എടുക്കണമെന്ന് ഹനാന്‍

HEALTH

ഹുക്ക വലിക്കുന്ന വീഡിയോ പ്രചരിപ്പിച്ചു; നിയമനടപടി എടുക്കണമെന്ന് ഹനാന്‍

Published

on

കൊച്ചി: ഹോട്ടലില്‍ വെച്ച്‌ താന്‍ ഹുക്ക വലിക്കുന്ന വീഡിയോ എടുത്ത് പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി എടുക്കണമെന്ന് ഹനാന്‍. ഇടപ്പള്ളിയിലെ മാരിയറ്റ് ഹോട്ടലില്‍ വെച്ച്‌ ഹനാന്‍ ഹുക്ക വലിക്കുന്ന വീഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

‘കേരളത്തിന്റെ ദത്തുപുത്രിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാഴ്ത്തിയ ഹനാന്‍ കൊച്ചി മാരിയറ്റ് ഹോട്ടലില്‍ 1000 രൂപയ്ക്കു ഹുക്ക വലിക്കുന്നു’ എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പ്രചരിപ്പിച്ചിരുന്നത്.

എന്നാല്‍ സംഭവത്തിന് ഹനാന്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്. ലഹരിയുടെ അംശമോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഇല്ലെന്ന് മനസ്സിലായതിനാല്‍ ഒരു കൗതുകത്തിന് വേണ്ടിയാണ് താന്‍ ഹുക്ക വലിച്ചതെന്നും ഇത് ചിലര്‍ ചിത്രീകരിച്ച്‌ പ്രചരിപ്പിച്ചതാണെന്നുമാണ്. സംഭവത്തില്‍ ഹനാന്‍ കൊച്ചി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Continue Reading

Latest News