Thursday, April 25, 2024
HomeKeralaപലചരക്ക് കടയിലൂടെ വിദേശം മദ്യ വില്‍പന നടത്തിയ സ്ത്രീ എക്സൈസിന്‍റെ പിടിയില്‍

പലചരക്ക് കടയിലൂടെ വിദേശം മദ്യ വില്‍പന നടത്തിയ സ്ത്രീ എക്സൈസിന്‍റെ പിടിയില്‍

കൊച്ചി: ഫോര്‍ട്ട്കൊച്ചിയില്‍ പലചരക്ക് കടയിലൂടെ വിദേശം മദ്യ വില്‍പന നടത്തിയ സ്ത്രീ എക്സൈസിന്‍റെ പിടിയില്‍.

ഫിഷര്‍മെന്‍ കോളനിയിലെ ഫെലിഷിയയാണ് 36 ലിറ്റര്‍ വിദേശമദ്യവുമായി അറസ്റ്റിലായത്. കേരളപ്പിറവി ദിനത്തില്‍ മട്ടാഞ്ചേരി എക്സൈസ് ഇന്‍സ്പെക്ടര്‍ വി.എസ്. പ്രദീപിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും അവധിയാകുന്ന ഡ്രൈഡേ ദിനങ്ങളിലാണ് വന്‍തോതില്‍ അനധികൃത മദ്യകച്ചവടം നടന്നത്. ബവ്റിജസ് ഔട്ട്ലെറ്റുകളില്‍ നിന്ന് വാങ്ങി ശേഖരിക്കുന്ന മദ്യം പലചരക്ക് കടവഴിയായിരുന്നു വില്‍പന.

എക്സൈസ് നടത്തിയ പരിശോധനയില്‍ കടയില്‍ നിന്ന് കണ്ടെത്തിയത് അര ലിറ്റര്‍ വീതമുള്ള 72 മദ്യകുപ്പികളാണ്. 480 രൂപയുടെ മദ്യം 780 രൂപായ്ക്കായിരുന്നു വില്‍പന.

മുഴുവന്‍ കുപ്പിയും വാങ്ങാന്‍ കെല്‍പ്പില്ലാത്തവര്‍ക്ക് ചില്ലറയായും മദ്യം വിറ്റിരുന്നു.

ഇതുവഴി ലഭിച്ച പണവും പൊലീസ് പിടിച്ചെടുത്തു. ഏറെ നാളുകളായി ഇത്തരത്തില്‍ ഇവിടെ മദ്യവില്‍പന നടക്കുന്നുണ്ട്. അനധികൃത മദ്യകച്ചവടത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നും അന്വേഷണത്തില്‍ തിരിച്ചറിഞ്ഞു. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എക്‌സൈസ് സംഘം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular