Thursday, April 18, 2024
HomeKeralaആളില്ലാത്ത സമയത്ത് സൈമണ്‍ ബ്രിട്ടോയുടെ വീട് പോലീസ് കുത്തിത്തുറന്നു: പരാതിയുമായി ഭാര്യ സീന

ആളില്ലാത്ത സമയത്ത് സൈമണ്‍ ബ്രിട്ടോയുടെ വീട് പോലീസ് കുത്തിത്തുറന്നു: പരാതിയുമായി ഭാര്യ സീന

കൊച്ചി: പോലീസിനെതിരേ പരാതിയുമായി അന്തരിച്ച സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന. താനില്ലാത്ത സമയത്ത് വീട് പോലീസ് കുത്തിത്തുറന്നുവെന്നാണ് പരാതി. ഇതു സംബന്ധിച്ച്‌ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് സീന പരാതി നല്‍കിയിട്ടുണ്ട്. എറണാകുളം വടുതലയിലെ വീട്ടിലാണ് നടപടിക്രമങ്ങള്‍ പാലിക്കാതെ പോലീസ് സംഘം എത്തിയത്.

കുത്തുകേസിലെ പ്രതി ഒളിവിലിരിക്കുന്നുവെന്ന പേരില്‍ എത്തിയ പോലീസ് സംഘം വീട് കുത്തിത്തുറന്നുവെന്നാണ് പരാതി. ഞാറയ്ക്കല്‍ പോലീസില്‍ നിന്നെന്ന് പറഞ്ഞ് എത്തിയ ഒരു സംഘം വീട് കുത്തിത്തുറന്നുവെന്ന് സമീപവാസി കൂടെ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സീന പരാതി നല്‍കിയത്.

പിന്നാലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന മകളുടെ പത്തുപവന്‍ ആഭരണങ്ങളും ബ്രിട്ടോയ്ക്ക് ലഭിച്ച പുരസ്കാരങ്ങളും കാണാതായതായും പരാതിയില്‍ പറയുന്നു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പോലീസ് നടപടിയെന്നും ചില സാമൂഹികദ്രോഹികളുടെ സഹായത്തോടെയാണ് പോലീസ് വീട് കുത്തിപ്പൊളിച്ചതെന്നും സീന പരാതിയില്‍ പറയുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular