Connect with us
Malayali Express

Malayali Express

കെ സുരേന്ദ്രനെതിരെ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഗുരുതര പിഴവുകള്‍ ; കോടതിയില്‍ അറിയിച്ച അഞ്ചു കേസുകളിലും സുരേന്ദ്രന്‍ പ്രതിയല്ല

KERALA

കെ സുരേന്ദ്രനെതിരെ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഗുരുതര പിഴവുകള്‍ ; കോടതിയില്‍ അറിയിച്ച അഞ്ചു കേസുകളിലും സുരേന്ദ്രന്‍ പ്രതിയല്ല

Published

on

ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരായ റിപ്പോര്‍ട്ടിലുള്ള പിഴവ് പോലീസിന് തലവേദനയാകുന്നു. ജാമ്യത്തെ എതിര്‍ത്ത് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലെ പിഴവ് തിരുത്തി പൊലീസ് പുതിയ റിപ്പോര്‍ട്ട് നല്‍കി. ഏഴു കേസുകളില്‍ പ്രതിയായ സുരേന്ദ്രന് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പത്തനംതിട്ട മുന്‍സിഫ് കോടതിയില്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് തള്ളിയ കോടതി നിലയ്ക്കലില്‍ പെലീസിനെ മര്‍ദ്ദിച്ചെന്ന കേസില്‍ ജാമ്യം അനുവദിച്ചു. പമ്പ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിലെ പിഴവുകള്‍ പുറത്തായതോടെയാണ് പൊലീസ് വെട്ടിലായത്.

അബന്ധം മനസസിലാക്കിയ പൊലീസ് പുതിയ റിപ്പോര്‍ട്ട് ഇന്നലെ കോടതിയില്‍ നല്‍കി. സുരേന്ദ്രനെതിരെ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ അഞ്ചു കേസുണ്ടെന്നും നെടുംമ്പാശേരിയിലും കണ്ണൂരുമായി മറ്റ് രണ്ട് കേസുകളുമുണ്ടെന്നാണ് കോടതിയെ അറിയിച്ചത്. ഇതില്‍ കന്റോണ്‍മെന്റ് സ്റ്റേഷനിലെ കേസ് നമ്പരുകള്‍ രേഖപ്പെടുത്തിയതിലാണ് വലിയ പിഴവുണ്ടായത്. കോടതിയെ അറിയിച്ച അഞ്ചു കേസുകളിലും സുരേന്ദ്രന്‍ പ്രതിയേ ആയിരുന്നില്ല. ശോഭാ സുരേന്ദ്രന്‍ പ്രതിയായ ഒരു കേസ് സുരേന്ദ്രന്റെ പേരിലാണെന്ന് തെറ്റ് ധരിച്ചാണ് റിപ്പോര്‍ട്ടിലുള്‍പ്പെടുത്തിയത്.

Continue Reading

Latest News