Connect with us
Malayali Express

Malayali Express

വേഷം മാറി എത്തുമെന്ന് തൃപ്‌തി ദേശായ്

KERALA

വേഷം മാറി എത്തുമെന്ന് തൃപ്‌തി ദേശായ്

Published

on

ന്യൂഡല്‍ഹി: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ വേഷം മാറി രഹസ്യമായി വീണ്ടും എത്തുമെന്ന് തൃപ്‌തി ദേശായ്.മുംബൈയില്‍ തിരിച്ചെത്തിയ ശേഷമാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. ശബരിമലയില്‍ ദര്‍ശനം നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ല. കഴിഞ്ഞ ദിവസം കേരളത്തില്‍ പോയത് എല്ലാവരെയും അറിയിച്ച ശേഷമാണ്. അടുത്ത തവണ ഗറില്ലാമുറയില്‍ വേഷം മാറി രഹസ്യമായിട്ടായിരിക്കും യാത്ര. സുരക്ഷ ഒരുക്കാമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ടെന്നും തൃപ്‌തി വ്യക്തമാക്കി.

കൊച്ചി വിമാനത്താവളത്തിലെ പ്രതിഷേധത്തെ തുടര്‍ന്ന് ക്രമസമാധാന പ്രശ്‌നമുണ്ടാക്കേണ്ട എന്നു കരുതിയാണ് മടങ്ങാന്‍ തീരുമാനിച്ചത്. വിമാനത്താവളത്തില്‍ പ്രതിഷേധക്കാരുടെ ഗുണ്ടാവിളയാട്ടമാണ് കണ്ടത്. അയ്യപ്പ ഭക്‌തര്‍ക്ക് യോജിച്ച രീതിയില്‍ ആയിരുന്നില്ല അവരുടെ പ്രതിഷേധം. ശബരിമലയില്‍ യുവതി പ്രവേശനം നടപ്പാക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അവര്‍ പറഞ്ഞു.

Continue Reading

Latest News