Thursday, April 25, 2024
HomeKeralaപത്തുവയസുകാരനായ മകന് മുന്നില്‍ അമ്മയെ പൊലീസ് വലിച്ചിഴച്ച സംഭവത്തില്‍ ദൃശ്യങ്ങള്‍ സഹിതം പരാതി

പത്തുവയസുകാരനായ മകന് മുന്നില്‍ അമ്മയെ പൊലീസ് വലിച്ചിഴച്ച സംഭവത്തില്‍ ദൃശ്യങ്ങള്‍ സഹിതം പരാതി

ലപ്പുറം: മഞ്ചേരിയില്‍ പത്ത് വയസുകാരനായ മകന്‍ നോക്കി നില്‍ക്കെ അര്‍ധരാത്രി യുവതിയെ വലിച്ചിഴച്ച്‌ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയതായി പരാതി.
മഞ്ചേരി കൂമംകുളം സ്വദേശി അമൃത എന്‍ ജോസാണ് പൊലീസിനെതിരെ രംഗത്തെത്തിയത്. എന്നാല്‍ രാത്രി ടൗണില്‍ പാര്‍ക്ക് ചെയ്ത വാഹനത്തില്‍ പരിശോധന നടത്തുന്നത് തടഞ്ഞതിന്റെ പേരിലാണ് നടപടി എടുത്തതെന്നാണ് പൊലീസിന്റെ വിശദീകരണം.

ദൃശ്യങ്ങള്‍ സഹിതമാണ് യുവതി പരാതിയുമായി രംഗത്ത് എത്തിയത്. രാത്രി ചായ കുടിക്കാന്‍ നിര്‍ത്തിയപ്പോള്‍ അപ്രതീക്ഷിതമായെത്തിയ പൊലീസ് തട്ടിക്കയറി എന്നും അസഭ്യം പറഞ്ഞെന്നുമാണ് ആക്ഷേപം. സംഭവങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച സഹോദരനില്‍ നിന്നും ഫോണ്‍ പിടിച്ചുവാങ്ങി. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും മര്‍ദ്ദനമേറ്റു. പത്തു വയസുകാരനായ കുട്ടിയുണ്ടെന്ന കാര്യം പരിഗണിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.

മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. ടൗണില്‍ ലഹരി സംഘങ്ങളുടെ സാന്നിധ്യം സജീവമായുള്ള ഭാഗത്താണ് രാത്രി സമയത്ത് കാര്‍ പാര്‍ക്ക് ചെയ്തതെന്നും ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിക്കാന്‍ ചെന്നപ്പോള്‍ തടഞ്ഞതുകൊണ്ടാണ് യുവതിയെ അടക്കം കസ്റ്റഡിയില്‍ എടുക്കേണ്ടി വന്നതെന്നും മഞ്ചേരി പൊലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular